ETV Bharat / city

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ - പാലക്കാട്

ബാഗിനകത്താക്കി കാറിൽ കടത്തുകയായിരുന്ന മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്

banned drugs  palakkad  caught  നിരോധിത പുകയില  പാലക്കാട്  രണ്ട് പേർ അറസ്റ്റിൽ
നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Jan 28, 2020, 6:36 PM IST

പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികളായ രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. അസം സ്വദേശികളായ അസ്ഹർ മെഹബൂബ് (19), മുഹമ്മദ് നൂർ ഹുസൈൻ (24) എന്നിവരെ ടൗൺ നോർത്ത് പോലീസാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബൈപാസ് റോഡിൽ മണലി ജങ്ഷന് സമീപത്തായി വാഹന പരിശോധന നടത്തവേയാണ് ഇവർ പിടിയിലായത്. ബാഗിനകത്താക്കി കാറിൽ കടത്തുകയായിരുന്ന മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സതീഷ് വി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കിടയിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും വിൽപന നടത്തുവാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നതാണ് ഇവയെന്ന് സംശയിക്കപ്പെടുന്നു. ഇതിന്‍റെ ഉറവിടത്തെകുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:നിരോധിത പുകയില ഉല്പന്നങ്ങളുമായി ആസാം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ.
Body: നിരോധിത പുകയില ഉല്പന്നങ്ങളുമായി ആസാം സ്വദേശികളായ രണ്ട് യുവാക്കൾ ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായി. ഇന്ന് പുലർച്ചെ പോലീസ് സംഘം കോഴിക്കോട് ബൈപാസ്സ് റോഡിൽ മണലി ജംഗ്ഷനു സമീപത്തായി വാഹന പരിശോധന നടത്തവേയാണ് ബാഗിനകത്താക്കി കാറിൽ കടത്തുകയായിരുന്ന മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന പതിനായിരത്തോളം പുകയില ഉല്പന്നങ്ങളുടെ പാക്കറ്റുമായി ആസാം സ്വദേശികളായ അസ്ഹർ മെഹബൂബ് വയസ്സ്.19, മുഹമ്മദ് നൂര് ഹുസൈൻ വയസ്സ്.24 എന്നിവർ പിടിയിലായത്. ടൗൺ നോർത്ത് പോലീസ് |സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ സതീഷ് വി.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുകയില ഉല്പന്നങ്ങൾ സ്കൂൾ-കോളേജ് വിദ്യാര്ഴത്ഥികൾക്കിടയിലും, അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും വില്പന നടത്തുവാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നതാണെന്ന് സംശയിക്കപ്പെടുന്നു. ഇതിന്റെ ഉറവിടത്തെകുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.