ETV Bharat / city

മുതലമടയിലെ മാന്തോപ്പുകളില്‍ കീടബാധ ; സന്ദർശനം നടത്തി കാർഷിക വിദഗ്‌ധർ

കീടനാശിനിക്കൂട്ടുകളുടെ ഫലം വിലയിരുത്താനും പുതിയ പ്രതിരോധ മരുന്നുകൾ പ്രയോഗിക്കാൻ ആവശ്യമായ നിർദേശം നൽകാനുമായിരുന്നു സന്ദർശനം

author img

By

Published : Feb 6, 2022, 9:42 PM IST

Agricultural experts visited mango farm  Insect infestation in the mango farms of Muthalamada  മുതലമടയിലെ മാന്തോപ്പുകളില്‍ കീടബാധ  മാന്തോപ്പുകളില്‍ സന്ദർശനം നടത്തി കാർഷിക വിദഗ്‌ധർ
മുതലമടയിലെ മാന്തോപ്പുകളില്‍ കീടബാധ; സന്ദർശനം നടത്തി കാർഷിക വിദഗ്‌ധർ

പാലക്കാട് : മുതലമടയിലെ മാവ് കൃഷിക്ക് ഭീഷണിയായ ഇലപ്പേൻ, തേനടി കീടബാധകളെകുറിച്ച് പഠിച്ച് പ്രതിവിധി നിർദേശിക്കാൻ കാർഷിക വിദഗ്‌ധർ മാന്തോപ്പുകൾ സന്ദർശിച്ചു. മുതലമടയിലെ അടവ്മരം, ചമ്മണംതോട്, കുണ്ടല കൊളുമ്പ് പ്രദേശങ്ങളിലെ മാന്തോപ്പുകൾ സംഘം സന്ദർശിച്ചു.

ഇലപ്പേൻ, തേനടി ബാധയെ പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൃഷിശാസ്ത്രജ്ഞർ തോട്ടങ്ങളിലെത്തി കർഷകർക്ക് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കാൻ കീടനാശിനിക്കൂട്ടുകൾ നൽകിയിരുന്നു. ഇവയുടെ ഫലം വിലയിരുത്താനും പുതിയ പ്രതിരോധ മരുന്നുകൾ പ്രയോഗിക്കാൻ ആവശ്യമായ നിർദേശം നൽകാനുമായിരുന്നു സന്ദർശനം.

ഇലപ്പേൻ കാരണം മാമ്പൂക്കൾ കരിയുകയും മാങ്ങ ഉത്പാദനം ഗണ്യമായി കുറയുകയുമാണ്‌. തുള്ളൻ എന്ന പ്രാണിയുടെ പൂങ്കുലയിലെ ഉപദ്രവം മൂലമാണ് തേനടി രോഗബാധയുണ്ടാകുന്നത്. പൂവിൽ നിന്ന് തേൻ കുടിച്ച് അതിൽത്തന്നെ കാഷ്‌ഠിക്കുന്നതിനാൽ പൂങ്കുലയുടെ അടിഭാഗത്ത് തേൻപോലെ ഒട്ടിപ്പിടിക്കുന്ന ദ്രാവകം മൂടുന്നതാണ് തേനടി.

Also Read: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന

മഞ്ഞുതുള്ളികൾ ഇതിനൊപ്പം കലരുന്നതോടെ കരി ഓയിൽ ഒഴിച്ചതിന് സമാനമായി മാവ് കാണപ്പെടും. ഇത് മാങ്ങ ഉത്പാദനത്തെ ഗണ്യമായ തോതിൽ ബാധിക്കുന്നു. ഓരോ സമയത്തും വിവിധ കീടനാശിനി കമ്പനികൾ നിർദേശിക്കുന്ന മരുന്നുകൾ തളിക്കുകയാണ് കർഷകർ. പകൽ സമയത്തെ ചൂടുകാലവസ്ഥയും രാത്രിയിലെ മഞ്ഞുവീഴ്‌ചയുമാണ് ഇലപ്പേന്‍ വര്‍ധിക്കാന്‍‍‍ കാരണം.

നിലവിൽ തമിഴ്‌നാട്ടിലെ കീടനാശിനി വ്യാപാരികൾ നിർദേശിക്കുന്ന നാലുതരം കീടനാശിനികൾ വാങ്ങി ഒരുമിച്ച് കലർത്തി തളിക്കുന്ന രീതിയാണ് കർഷകർ അവലംബിക്കുന്നത്. വൈകി പൂവിട്ട മാന്തോപ്പുകളിൽ കീടബാധ രൂക്ഷമാണെന്ന് വിദഗ്‌ധർ പറയുന്നു.

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. കെ. കെ കാർത്തികേയൻ, ഡോ. വി. തുളസി, ഡോ. കെ. ശ്രീലക്ഷ്‌മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാന്തോപ്പ് സന്ദർശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.