മലപ്പുറം: കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍. ഭിന്നശേഷി വ്യക്തികളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കൃത്യമായ നടപടി എടുക്കും. അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍, അവരുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ഊര്‍ജിതമായ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also read: 40 വയസിന് മുകളിലുള്ളവര്‍ക്ക് എസ്‌എംഎസ് വഴി വാക്‌സിന്‍ ബുക്ക് ചെയ്യാം
കൊവിഡ് വ്യാപനം ശക്തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പത്ത് ആഴ്‌ച നീണ്ടുനില്‍ക്കുന്ന വെബിനാര്‍ സീരീസ് അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ ഏബിള്‍ വേള്‍ഡ്, കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമ്പോസിറ്റ് റീജിയണല്‍ സെന്‍റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ്, ഇന്‍ക്ലൂസീവ് പാരന്‍റ്സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് വെബിനാര്‍ സീരീസ് നടത്തുന്നത്.