ETV Bharat / city

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക്

ഇരിമ്പിളിയം വട്ടപ്പറമ്പ് ആന്തൂർച്ചോലയിൽ സന്തോഷ്, കുറ്റിപ്പുറം ചെല്ലൂർ പാറക്കൽപ്പറമ്പ് കിഷോർ എന്നിവരാണ് മരിച്ചത്.

ഫയൽ ചിത്രം
author img

By

Published : May 24, 2019, 9:02 AM IST

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചെങ്കൽ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.

ഇരിമ്പിളിയം വട്ടപ്പറമ്പ് ആന്തൂർച്ചോലയിൽ സന്തോഷ്, കുറ്റിപ്പുറം ചെല്ലൂർ പാറക്കൽപ്പറമ്പ് കിഷോർ എന്നിവരാണ് മരിച്ചത്.

ഇരിമ്പിളിയം മങ്കേരി സ്വദേശികളായ അബ്ദുൽ റസാഖ്, സുധീഷ്, ബാലസുബ്രഹ്മണ്യൻ, കൊടുമുടി സ്വദേശി സനൽ, ആലപ്പുഴ സ്വദേശി ലത്തീഫ് എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും ചെങ്കൽ കയറ്റി വരികയായിരുന്ന ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്ക് മുകളിലിരുന്നിരുന്ന സന്തോഷും കിഷോറും വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മതിലിൽ ഇടിച്ച ലോറി ഇവരുടെ മുകളിലേക്ക് മറിഞ്ഞു. നാട്ടുകാരും പൊലീസും ട്രോമ കെയർ വളണ്ടിയർമാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊലീസ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

വേട്ടെണ്ണൽ ആരംഭിച്ച്തിന് ശേഷം  ഒരു തവണ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവന് തോമസ് ചാഴികാടന്റെ മുന്നിലെത്താനായത്. തുടർന്ന് ലീഡ് തിരിച്ചുപിടിച്ച തോമസ് ചാഴികാടന് പിന്നെ തിരിഞ്ഞ് നോക്കെണ്ടി വന്നില്ല. ഓരോ റൗണ്ട് കഴിയുന്തോറും ലീഡ് നില വർദ്ധിച്ചു വന്നു. വൈക്കം മണ്ഡലത്തിിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ എല്ലാം വ്യക്തമായ അധിപത്യം സ്ഥാപിച്ചാണ് തോമസ് ചാഴികാടന്റെ വിജയം.

വിഷ്വൽ ഹോൾഡ് (ആഹ്ലാദ പ്രകടനം)

പിറവം, കടുത്തുരുത്തി, പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിൽ 2014നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിച്ചു.കഴിഞ്ഞ തവണ യുഡിഎഫിന് രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച വൈക്കത്ത് ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ ഒൻപതിനായിരം വോട്ടിന്റെ ലീഡ് നേടി.എന്നാൽ ഏറ്റുമാനൂരിൽ നാലായിരം വോട്ടും, കോട്ടയത്ത് മൂവായിരം വോട്ടും കുറഞ്ഞു. ഒരു ലക്ഷത്തി അറുപത്തിയെണ്ണയിരത്തി രണ്ട് വോട്ടുകളുടെ ലീഡ് നേടിയാണ് തോമസ് ചാഴികാടന്റെ കോട്ടയത്തെ ജയം.

ബൈറ്റ് (തോമസ് ചാഴികാടൻ) 

എൽ ഡി എഫിന് കഴിഞ്ഞ തവണത്തേക്കാൾ 2 ശതമാനം വോട്ട് കുറവുണ്ടായി. യു ഡി എഫ് വോട്ടിൽ 4 % ആണ് കുറവ്. 5 ൽ നിന്ന് 16 ശതമാനമായി നില മെച്ചപ്പെടുത്തിയ എൻ ഡി എ സ്ഥാനാർത്ഥി പി.സി തോമസ്‌ ഒന്നര ലക്ഷത്തിലധികം വോട്ട് നേടി.എൽ ഡി എഫ് സ്ഥാനാർത്ഥി മൂന്ന് ലക്ഷത്തി പതിമൂവായിരം വോട്ടാണ് നേടിയത്. ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് ഗുണം ചെയ്തെന്നാണ് പരാജയ കാരണമായ് എൽ.ഡി എഫ് ക്യാമ്പ് ചുണ്ടിക്കാട്ടുന്നത്.

പി.റ്റു.സി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.