ETV Bharat / city

കൂടരഞ്ഞിയിൽ വീണ്ടും ആയുധമേന്തിയ മാവോയിസ്റ്റ് സംഘം - പൂവാറംതോട്‌

ആയുധധാരികളായ നാല് പേര്‍ എത്തിയത് പൂവാറംതോട്‌ പ്രദേശത്ത്. വീടിന്‍റെ ചുമരില്‍ പോസ്റ്റര്‍ പതിച്ചു. മാവോയിസ്റ്റുകളുടെ വരവില്‍ ആശങ്കയിലായി പ്രദേശവാസികള്‍.

കൂടരഞ്ഞിയിൽ വീണ്ടും ആയുധമേന്തിയ മാവോയിസ്റ്റ് സംഘം
author img

By

Published : Jul 20, 2019, 2:11 AM IST

കോഴിക്കോട്: മുക്കം കൂടരഞ്ഞിയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്‌ മേടപ്പാറയിലാണ് ആയുധ ധാരികളായ നാലംഗ സംഘം എത്തിയത്. ഒറ്റക്ക് താമസിക്കുന്ന മഞ്ജുളായില്‍ വത്സലയുടെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ചായ വേണമെന്നും അരി വേണമെന്നും വന്നവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന വത്സല ഇവര്‍ക്ക് ചായയും അരിയും നല്‍കി. ഒരു മണിക്കൂറോളം സ്ഥലത്ത് തങ്ങിയതിന് ശേഷമാണ് മാവോയിസ്റ്റ് സംഘം മടങ്ങിയത്. വന്നവര്‍ മലയാളത്തിലാണ് സംസാരിച്ചത്. മടങ്ങുന്നതിന് മുമ്പ് ചുമരില്‍ കൈ കൊണ്ട് എഴുതിയ പോസ്റ്ററും സംഘം ഒട്ടിച്ചു. കബനീദളം എന്ന തലക്കെട്ടില്‍ എഴുതിയ പോസ്റ്ററില്‍ വൈത്തിരിയില്‍ വെടിയേറ്റ് മരിച്ച സിപി ജലീലിന്‍റെ ആസൂത്രിത കൊലക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നാണ് എഴുതിയിട്ടുള്ളത്. തൊവരിമല ഭൂമി പ്രശ്നം പരിഹരിക്കുക. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ പൊരുതുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററില്‍ ഉണ്ട്.

രണ്ട് മാസം മുമ്പും പൂവാറംതോട്ടിൽ ആയുധധാരികൾ വന്നിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പു നല്‍കി പോസ്റ്റർ ഒട്ടിച്ചാണ് അന്ന് മാവോയിസ്റ്റുകള്‍ മടങ്ങിയത്. പുരുഷന്മാർ ഇല്ലാത്ത വീടുകളിലാണ് മാവോയിസ്റ്റുകള്‍ ഇടക്കിടെ വന്ന് പോകുന്നത്. തുടരെയുണ്ടാവുന്ന മാവോയിസ്റ്റുകളുടെ വരവില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

'പോസ്റ്ററിന്‍റെ പൂർണരൂപം ഇങ്ങനെ'

കബനീദളം
സ: സിപി ജലീലിന്‍റെ ആസൂത്രിത കൊലക്ക് കാരണക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക.
തൊവരി മലയിലെ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുക.
അഴിമതി വീരന്മാരായ കപട രാഷ്ട്രീയക്കാർക്കെതിരെ പടപൊരുതുക, പ്രതികരിക്കുക.

Intro:കൂടരഞ്ഞിയിൽ വീണ്ടുംആയുധ ധാരികളായ മാവോയിസ്റ്റ് എത്തി
ജനങ്ങൾ ഭീതിയിൽ

Body:കൂടരഞ്ഞിയിൽ വീണ്ടുംആയുധ ധാരികളായ മാവോയിസ്റ്റ് എത്തി
ജനങ്ങൾ ഭീതിയി

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് കൂടരഞ്ഞി പഞ്ചയത്തിലെ പൂവാറംതോട്‌ മേടപാറയിൽ ആയുധ ധാരികളായ 4 പേർ അടങ്ങുന്ന സംഘം എത്തിയത്. മഞ്ജുളായിൽ വത്സലയുടെ വീട്ടിലാണ് മാവോയിസ്റ്റ് എത്തിയത്. വീട്ടിൽ ഒറ്റക്കാണ് വത്സല താമസിക്കുന്നത്. വന്നയുടനെ ചായ വേണമെന്നും അരിവേണമെന്നും പറഞു. ഇവർക്ക് ചായ ഉണ്ടാക്കി കൊടുത്തതിനു ശേഷം അരിയും കൊടുത്തു. പിന്നീട് ഇവർ ചുമരിൽ കൈപ്പടയിൽ എഴുതിയ പോസ്റ്റർ ഒട്ടിച്ചു ഒരു മണിക്കൂറോളം അവിടെ തങ്ങിയതിനു ശേഷം മടങ്ങി പോവുകയായിരുന്നു എന്ന് വത്സല പറയുന്നു.ഇവർ മലയാളം ആണ് സംസാരിച്ചത്. കബനീദളം എന്ന തലക്കെട്ടിലാണ് പോസ്റ്റർ എഴുതിരിക്കുന്നത്.

*പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ*

*"കബനീദളം "*
സ : സിപി ജലീലിന്റെ ആസൂത്രിത കൊലക്ക് കാരണമായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക.
തൊവരി മലയിലെ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുക.
അഴിമതി വീരന്മാരായ കപട രാഷ്ട്രീയക്കാർക്കെതിരെ പടപൊരുതുക പ്രതികരിക്കുക.

രണ്ടു മാസം മുൻപ് കൂടരഞ്ഞിയിലെ പൂവാറം തോട്ടിൽ ആയുധ ധാരികൾ വന്നിരുന്നു. പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പറഞ്ഞു പോസ്റ്റർ ഒട്ടിച്ചു പോയിരുന്നു.
പുരുഷൻമാർ ഇല്ലാത്ത വീടുകളി ലാണ് ഇവർ ഇടക്കിടക്ക് വന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങൾ ആകെ ഭീതിലാണ്.
Conclusion:ഇടിവി ഭാരതി കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.