കോഴിക്കോട് : പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആഘോഷങ്ങൾ വീടുകളിൽ മാത്രം ഒതുങ്ങി.
ഉണ്ണിക്കണ്ണന്‍റെ കുസൃതികളാണ് ജന്മാഷ്‌ടമി ദിനത്തിൽ സ്‌മരിക്കപ്പെടുന്നത്. പകർച്ചവ്യാധിയുടെ ആശങ്കയില്ലെങ്കിൽ നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും കയ്യടക്കുന്നതാണ് പതിവ്.
ALSO READ: ഡയറി ഉയര്‍ത്തിക്കാട്ടിയ കെ.സുധാകരന്‍റെ നടപടി തെറ്റ്: ഉമ്മന്‍ചാണ്ടി
ഉണ്ണിക്കണ്ണന്‍റെ ഓർമകളാണ് ജന്മാഷ്‌ടമി ദിനത്തിൽ ഭക്ത മനസുകളിൽ നിറയുക. ഭൂമിയിലെ തിന്മകളെ ഇല്ലാതാക്കി നന്മയെ പുനസ്ഥാപിക്കാനാണ് മഹാവിഷ്‌ണു ശ്രീകൃഷ്‌ണ രൂപത്തിൽ അവതാരമെടുത്തത്. നിമിത്തമായത് സ്വന്തം മാതാവിനോട് കംസൻ ചെയ്‌ത ക്രൂരതകളും.
മഹാവിഷ്‌ണുവിന്‍റെ എട്ടാമത്തെ അവതാരമായി കൃഷ്‌ണൻ പിറവിയെടുത്തത് അഷ്ടമി ദിനത്തിലാണ്. കൃഷ്‌ണ ജന്മാഷ്‌ടമി, ജന്മാഷ്‌ടമി അല്ലെങ്കിൽ ഗോകുലാഷ്‌ടമി എന്നും ഈ ദിനം അറിയപ്പെടുന്നുണ്ട്.
കൊവിഡ് പിടിമുറുക്കിയതിനാൽ ഒത്തുചേരലുകൾ ഇല്ലാതെയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷം.