കോഴിക്കോട്: കൊവിഡ് കാലം വലിയ വറുതിയാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ പുതുവഴികള്‍ തേടുന്ന തിരക്കിലാണ് എല്ലാവരും. വരുമാന മാര്‍ഗത്തിനായി വര്‍ണ മത്സ്യ വില്‍പ്പനയുമായി രംഗത്തെത്തിയിരിക്കുകയാണ് മാളിക്കടവിലെ ഓട്ടോ ഡ്രൈവര്‍മാരും സുഹൃത്തുകളായ സനേഷ്, നൗഷാദ്, രജീഷ് എന്നിവര്‍. രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് റോഡരികിൽ വില്‍പ്പനക്കായി നിരന്നിരിക്കുന്ന വര്‍ണ മത്സ്യങ്ങള്‍ വാഹന- കാല്‍നട യാത്രികര്‍ക്ക് കൗതുക കാഴ്ചയാണ്. ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനം വലിയ തോതില്‍ കുറഞ്ഞതോടെയാണ് അലങ്കാര മത്സ്യവില്‍പ്പനയിലേക്ക് ഇവര്‍ തിരിഞ്ഞത്.
ഉച്ചവരെ ഓട്ടോ ഓടിക്കും പിന്നീടാണ് അലങ്കാര മത്സ്യ വിൽപ്പനക്കായി ഇവര്‍ സമയം ചെലവഴിക്കുന്നത്. ഫൈറ്റർ, ഗൗര, മോളി, കാർപ്പ്, ഗോൾഡ് ഫിഷ്, ഗപ്പി എന്നിവയാണ് പ്രധാനമായും ഇവര്‍ വില്‍പ്പന നടത്തുന്നത്. 20 മുതല്‍ 60 വരെയാണ് മീൻ കുഞ്ഞുങ്ങളുടെ വില. ഫിമേയിൽ ഫൈറ്ററിന് 70 രൂപയാണ്. മെയിൽ ഫൈറ്ററിന് 100 മുതൽ 150 രൂപ വരെയാണ് വില. ഗൗരയ്ക്ക് 40 രൂപയും മോളിക്ക് 20 രൂപയുമാണ്. 60 രൂപയാണ് കാർപ്പിന്. ഗോൾഡ് ഫിഷിന് 20 രൂപയും ഗപ്പിക്ക് 50 രൂപയുമാണ് വില. ഫൈറ്റർ ഒഴിച്ച് മറ്റ് മത്സ്യങ്ങൾ ജോഡിയായാണ് നൽകുന്നത്. ആവശ്യക്കാർ കൂടുതലും ഫൈറ്ററിന് തന്നെയാണ്. അലങ്കാര മത്സ്യങ്ങള്‍ക്ക് പുറമെ അക്വേറിയങ്ങള്‍, മത്സ്യതീറ്റ തുടങ്ങിയവയും ഇവര്‍ ഇവിടെ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്.