കോഴിക്കോട്: കാലാവസ്ഥ മാറിയതോടെ നഗരത്തിലെ പഴ കച്ചവടം തകൃതിയായി. കഴിഞ്ഞ രണ്ടു ദിവസമായി ചൂട് കൂടിയതോടെ ജനങ്ങൾ ഏറെയും ഉച്ചയൂണിന് പകരം പഴങ്ങൾ കഴിക്കുന്നത് നഗരത്തിലെ പ്രധാന കാഴ്ചകളിൽ ഒന്നായി മാറിയിട്ടുണ്ട്.
നഗരത്തില്‍ ഉഷ്ണ തരംഗം ഉണ്ടാകുമെന്ന അധികൃതരുടെ മുന്നറിയിപ്പ് വന്നതോടെയാണ് പ്രതിരോധ മാർഗ്ഗത്തിനായി ജനങ്ങൾ നെട്ടോട്ടം തുടങ്ങിയത്. വെയിലത്ത് ഇറങ്ങി ജോലി ചെയ്യേണ്ടിവരുന്നവർ രണ്ടുദിവസമായി പഴങ്ങൾ കഴിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനുള്ള തത്രപ്പാടിലാണ്. കോഴിക്കോട് നഗരത്തിലെ ഉന്തുവണ്ടി കച്ചവടക്കാർ പതിവിലുമധികം പഴങ്ങൾ സ്റ്റോക്ക് ചെയ്താണ് കച്ചവടം നടത്തുന്നത്. തിരക്ക് വർദ്ധിച്ചതോടെ സ്റ്റോക്ക് കരുതുന്ന പഴങ്ങൾ തികയാതെ വരുന്ന അനുഭവവുംചിലർക്കുണ്ട്. ഉച്ച സമയങ്ങളിൽ ഉന്തുവണ്ടി കച്ചവടക്കാർക്ക് പതിവിലുമധികം തിരക്കാണ് അനുഭവപ്പെടാറുള്ളത്. വരുംമാസങ്ങളിൽ ചൂടു കൂടുകയാണെങ്കിൽ കച്ചവടം ഇതിനേക്കാൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വഴിയോരക്കച്ചവടക്കാർ.