കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി. പ്രതിയെ ഒന്നരമണിക്കൂറിനുള്ളില്‍ പിടികൂടി പൊലീസ്.
തൃശൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. കോഴിക്കോട് ലോ കോളജിന് പിറക് വശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാളെ 7.15ഓടെയാണ് പൊലീസ് പിടികൂടുകയത്.