ETV Bharat / city

മതവിഭാഗങ്ങൾക്കിടയിലെ ആശങ്ക പരിഹരിക്കാനാണ് ശ്രമിച്ചത്; വിശദീകരണവുമായി പി.സി ജോര്‍ജ്

ബിജെപി പാളയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ പി.സി ജോര്‍ജ്, ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ അവർ മാത്രമാണെന്നും പറഞ്ഞു.

author img

By

Published : May 30, 2022, 4:17 PM IST

pc george on joining bjp  pc george on hate speech  pc george against pinarayi  പിസി ജോര്‍ജ് ബിജെപി പ്രവേശനം  പിസി ജോര്‍ജ് മതവിദ്വേഷ പ്രസംഗം  തൃശൂർ ഓർത്തഡോക്‌സ് ബിഷപ്പിനെതിരെ പിസി ജോര്‍ജ്  പിണറായിക്കെതിരെ പിസി ജോര്‍ജ്
മതവിഭാഗങ്ങൾക്കിടയിലെ ആശങ്ക പരിഹരിക്കാനാണ് ശ്രമിച്ചത്; വിശദീകരണവുമായി പി.സി ജോര്‍ജ്

കോട്ടയം: വിവിധ മതവിഭാഗങ്ങൾക്ക് ഇടയിലുണ്ടായ ആശങ്ക പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പി.സി ജോർജ്. എല്‍ഡിഎഫും യുഡിഎഫും മത തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനെതിരെ നിൽക്കുന്നത് കൊണ്ടാണ് ബിജെപിക്ക് പിന്തുണ നൽകിയതും തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതെന്നും പി.സി ജോർജ് പറഞ്ഞു.

പി.സി ജോര്‍ജ് മാധ്യമങ്ങളോട്

തന്‍റെ ആശയങ്ങൾ ശരിയെന്ന് തോന്നിയത് കൊണ്ടാണ് ബിജെപി ഒപ്പമുള്ളത്. എന്നാല്‍ ബിജെപി പാളയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ പി.സി ജോര്‍ജ് ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ അവർ മാത്രമാണെന്നും പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തൃശൂർ ഓർത്തഡോക്‌സ് ബിഷപ്പിന്‍റെ വിമര്‍ശനത്തോട് പ്രതികരിച്ച പി.സി ജോര്‍ജ് ബിഷപ്പിൻ്റെ പ്രസ്‌താവന സഭ തന്നെ തള്ളി കളഞ്ഞതാണെന്ന് ചൂണ്ടികാട്ടി. ബിഷപ്പ് പറഞ്ഞത് പിണറായിയോടുള്ള സ്നേഹം കൊണ്ടാണ്, അത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണ്. താനിത് വരെ ബിഷപ്പുമാരെ നികൃഷ്‌ട ജീവിയെന്നു വിളിച്ചിട്ടില്ല.

നികൃഷ്‌ട ജീവിയെന്ന് വിളിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് അപമാനകരമാണെന്ന് മാത്രമാണ് ബിഷപ്പിനോട് പറയാനുള്ളത്. വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനത്തെ ജേഷ്‌ഠ സഹോദരന്‍റെ ശാസനയായി മാത്രമാണ് കാണുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

Read more: 'ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല'; പി.സി ജോർജിന് രൂക്ഷ വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.