ETV Bharat / city

വഖഫ് സ്വത്തുക്കൾ; അന്യാധീനപ്പെടില്ലെന്ന് മന്ത്രി വി. അബ്ദുറഹമാൻ

നിലവിലുള്ള വസ്‌തുവകകൾ സംരക്ഷിക്കുമെന്നും തർക്കങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വഖഫ് സ്വത്തുക്കൾ  വഖഫ് സ്വത്തുക്കൾ വാർത്ത  ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി  വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ  വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ വാർത്ത  ILLEGAL WAQF PROPERTIES  ILLEGAL WAQF PROPERTIES  WAQF PROPERTIES NEWS
വഖഫ് സ്വത്തുക്കൾ; ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി
author img

By

Published : Aug 6, 2021, 9:36 PM IST

Updated : Aug 6, 2021, 10:39 PM IST

എറണാകുളം: വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹമാൻ. നിലവിൽ ബോർഡിന് കീഴിലെ വസ്‌തു വകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സർവേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. വഖഫ് സർവെ കമ്മിഷണറായി പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷിനെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

ബോർഡിന്‍റെ കീഴിലുള്ള വസ്‌തുവകകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും. നിലവിലുള്ള വസ്‌തുവകകൾ സംരക്ഷിക്കുമെന്നും തർക്കങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കും. നിലവിൽ സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോർഡിന് കീഴിൽ വരുന്ന ക്ഷേമ പദ്ധതികൾക്കും നൽകും. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വഖഫ് സ്വത്തുക്കൾ; അന്യാധീനപ്പെടില്ലെന്ന് മന്ത്രി വി. അബ്ദുറഹമാൻ

മുടങ്ങി കിടക്കുന്ന പുതിയ അപേക്ഷകളുടെ രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ബോർഡിന്‍റെ റീജിയണൽ ഡിവിഷൻ ഓഫീസുകളിൽ അദാലത്ത് സംഘടിപ്പിക്കും. വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിൽ ഇനി പി എസ് സി വഴിയായിരിക്കും നിയമനം നടക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ വഖഫ് ബോർഡ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. അബ്ദുറഹമാൻ.

ALSO READ: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ട്കെട്ടും : മന്ത്രി കെടി ജലീൽ

Last Updated : Aug 6, 2021, 10:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.