കൊച്ചി: പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപ്പണിക്കായി മൂന്ന് ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്ന് ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. സാങ്കേതിക പ്രവൃത്തികളില്‍ സഹായിക്കുന്നതിനാണ് സമിതി. പാലത്തിന്‍റെ പുനഃസ്ഥാപനം ശാസ്ത്രീയമെന്ന് സമിതി ഉറപ്പാക്കും. പാലങ്ങളുടെ നിര്‍മ്മാണത്തില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള നടപടികൾ നിയമവകുപ്പുമായി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമാണത്തിലെ അപാകതകളിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പാലത്തിന്‍റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും വരെ ഗുരുതര പാളിച്ചയുണ്ടെന്ന് കഴിഞ്ഞ ദിവസം പാലം പരിശോധിച്ച ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണിക്കായി മൂന്ന് മാസം പാലം അടച്ചിടേണ്ടി വരുമെന്നും സംഘം അറിയിച്ചിരുന്നു.