ETV Bharat / city

വ്യാജ ഫോണ്‍ കോള്‍; സിപിഎം നേതാവ് വെട്ടിലായി

ട്രൂകോളറില്‍ എറണാകുളം എഡിഎം എന്ന പേര് വ്യാജമായി നല്‍കിയാണ്

വ്യാജ ഫോണ്‍ കോള്‍; വെട്ടിലായി സിപിഎം നേതാവ്
author img

By

Published : May 8, 2019, 12:05 AM IST

കൊച്ചി: വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് നടത്തിയ സിപിഎം ബ്രഞ്ച് സെക്രട്ടറി വെട്ടിലായി. എറണാകുളം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ പേരില്‍ വ്യാജ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സിപിഎം കാക്കനാട് കലക്ട്രേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാറിനെതിരെയാണ് പരാതി.
കഴിഞ്ഞ മാസം 29 നാണ് സംഭവം. കൊച്ചിയിലെ പ്രമുഖ അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് എറണാകുളം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ പേരില്‍ വ്യാജ ഫോണ്‍കോള്‍ വരുന്നത്. തന്‍റെ ബന്ധുക്കള്‍ വരുമെന്നും, അവര്‍ക്ക് സൗജന്യ പാസ് കൊടുക്കണമെന്നായിരുന്നു ആവശ്യം. ട്രൂകോളറില്‍ എറണാകുളം എംഡിഎം എന്ന പേരായിരുന്നു കാണിച്ചിരുന്നത്.
രണ്ടു ദിവസത്തിന് ശേഷം കലക്ടറേറ്റില്‍ എത്തിയ അമ്യൂസ്മെന്റ് പാര്‍ക്കിലെ ജീവനക്കാരന്‍ എഡിഎമ്മിനോട് നേരിട്ട് സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എഡിഎം ഇങ്ങനെ വിളിച്ചിട്ടില്ല എന്ന് ജീവനക്കാരനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലേക്ക് ശ്യാം കുമാറിനെ കണ്ടെത്തുകയായിരുന്നു. തന്‍റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ സിപിഎം ഇടപെട്ട് ശ്രമം നടത്തുന്നതായാണ് സൂചന.

Intro:Body:

കൊച്ചി: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പേരില്‍ വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് നടത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി. എറണാകുളം എഡിഎം എന്ന പേരില്‍ വ്യാജ നമ്പര്‍ ഉണ്ടാക്കി കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എഡിഎം പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ നടപടി എടുത്തില്ലെന്നും അക്ഷേപമുണ്ട്. 

കഴിഞ്ഞ മാസം 29-ാം തീയതിയായിരുന്നു കൊച്ചിയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തിയത്. എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ് വിളിക്കുന്നത്. തന്റെ ബന്ധുക്കള്‍ കുറച്ച് പേര്‍ പാര്‍ക്കിലേക്ക് വരുന്നുണ്ട്. അവര്‍ക്ക് സൗജന്യ പാസ് നല്‍കി നന്നായി  ഒന്ന് ട്രീറ്റ് ചെയ്തേക്കണം എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസം രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന സംഘം എത്തി. എഡിഎം വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സൗജന്യമായി പ്രവേശനവും ആഹാരവും നല്‍കി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ സത്കരിച്ചു.

രണ്ടു ദിവസത്തിന് ശേഷം കളക്ടറേറ്റില്‍ എത്തിയ അമ്യൂസ്മെന്റ് പാര്‍ക്കിലെ ജീവനക്കാരന്‍ എഡിഎമ്മിനോട് നേരിട്ട് സംസാരിച്ചപോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലേക്ക് വിളിച്ചയാളെ  കണ്ടെത്തുകയായിരുന്നു. കാക്കനാട് സിപിഎം കളക്ടറേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറായിരുന്നു അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ചത്. ശ്യാംകുമാറിന്റെ മൊബൈല്‍ നമ്പര്‍ ട്രൂകോളറില്‍ രേഖപ്പെടിത്തിയിരുന്നത് 'എറണാകുളം എഡിഎം' എന്ന പേരിലാണെന്നും കണ്ടെത്തി.

തന്റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവം ഒതുക്കി തീര്‍ക്കാന്‍ സിപിഎം ഇടപെട്ട് ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.