ETV Bharat / city

പൊളിയുമോ യുഡിഎഫ് കോട്ട:  എറണാകുളത്തിന്‍റെ മനസ് ആർക്കൊപ്പം ? - എറണാകുളം

മണ്ഡലം പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ അവസാനവട്ട കണക്ക് കൂട്ടലിലാണ് മുന്നണികള്‍ എല്ലാം. മണ്ഡലത്തിന്‍റെ ചരിത്രം വലതിനൊപ്പമാണെങ്കിലും ശക്തമായ പ്രചാരണം കാഴ്‌ചവയ്ക്കാന്‍ സാധിച്ചതിന്‍റെ ആത്മ വിശ്വാസത്തിലാണ് എൽഡിഎഫ് എൻഡിഎ മുന്നണികള്‍

പൊളിയുമോ യുഡിഎഫ് കോട്ട :  എറണാകുളത്തിന്‍റെ മനസ് ആർക്കൊപ്പം ?
author img

By

Published : Oct 20, 2019, 5:02 PM IST

യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയാണ് എറണാകുളം. 1957 ൽ മണ്ഡല രൂപീകരണം മുതൽ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 14 തവണയും മണ്ഡലം വലത്തിനൊപ്പമാണ് നിന്നത്.

assembly by election  ernakulam constituency  എറണാകുളം  ഉപതെരഞ്ഞെടുപ്പ് 2019
2006 മുതൽ 2016 വരെയുളള വോട്ടിങ് ശതമാനം
1987 ൽ പ്രഫ എം.കെ സാനുവിലൂടെയും 98 ൽ സെബാസ്റ്റ്യൻ പൊളിലൂടെയും രണ്ട് തവണ മാത്രമാണ് യുഡിഎഫ് കോട്ട പൊളിക്കാൻ എൽഡിഎഫിന് സാധിച്ചത്. കണക്കുകൾ പരിശോധിച്ചാൽ ഇക്കുറിയും മണ്ഡലത്തിൽ യുഡിഎഫിന് തന്നെയാണ് മേൽകൈ. എന്നാൽ പാലാരിവട്ടം പാലം ഉള്‍പടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രചാരണം കൊഴുപ്പിച്ച എൽഡിഎഫ് ഇത്തവണ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. പാലായിൽ നേടിയ ചരിത്ര വിജയം തന്നെയാണ് ഇടതിന് മുന്നിലെ പ്രചോദനം. 54 വർഷത്തെ മാണി കോട്ട തകർക്കാമെങ്കിൽ രണ്ട് തവണ ചായ്‌വ് കാണിച്ചിട്ടുള്ള എറണാകുളം അസാധ്യമല്ലെന്നാണ് ഇടത് ക്യാമ്പുകൾ വിലയിരുത്തുന്നത്. വലിയ കണക്കുകൾ പറയാനില്ലെങ്കിലും ജനകീയ മുഖമായ സി.ജി രാജഗോപാലിലൂടെ മണ്ഡലത്തിൽ നേട്ടം ഉണ്ടാക്കാൻ സാധിക്കും എന്ന് തന്നെയാണ് എൻഡിഎയുടെ പ്രതീക്ഷ.

2016 ലെ വോട്ട് നില

എറണാകുളം ഡിസിസി പ്രസിഡന്‍റും കൊച്ചികോർപറേഷൻ ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദ് ഇത്തവണ മണ്ഡലം നിലനിർത്താൻ ഇറങ്ങിയപ്പോൾ വികസന പ്രവർത്തനങ്ങള്‍ ഉയർത്തി കാട്ടിത്തനെയായിരുന്നു യുഡിഎഫിന്‍റെ പ്രധാന പ്രചാരണം. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനും പ്രചാരണ വേളയിൽ യുഡിഎഫ് ക്യാമ്പ് മറന്നില്ല. മണ്ഡലത്തിലെ സംഘടന ശക്തി തന്നെയാണ് യുഡിഎഫിന്‍റെ പ്രധാന ബലം. പരമ്പരാഗത ക്രിസ്ത്യൻ വോട്ടുബാങ്കുകള്‍ ഇത്തവണയും കൈവിടില്ലെന്ന് തന്നെ വലത് ക്യാമ്പ് പ്രതീക്ഷ പുലർത്തുന്നു.

സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ പ്രധാന ചർച്ചയാക്കിയ എൽഡിഎഫ്, പാലാരിവട്ടം പാലം ഉള്‍പടെയുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഉയർത്തികാട്ടിയാണ് മണ്ഡലത്തിൽ പ്രചാരണം കൊഴിപ്പിച്ചത്. അഭിഭാഷകനായ മനു സി. റോയിയുടെ സ്ഥാനാർതിത്വത്തിലൂടെ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ലത്തീൻ കത്തോലിക്ക വിഭാഗത്തിന്‍റെ വോട്ടിലും മുന്നണി കണ്ണു വയ്ക്കുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ മുന്നിൽ നിന്ന് ആഴ്‌ചകളോളം മണ്ഡലത്തിൽ നടത്തിയ പ്രചാരണവും ഇക്കുറി ഗുണകരമാകുമെന്ന് വിലയിരുത്തുന്നു.

മണ്ഡലത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച പദ്ധതികള്‍ ഉയർത്തികാട്ടിയാണ് എൻഡിഎയുടെ പ്രധാന പ്രചാരണം. മുതിർന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവർ നടത്തിയ ശക്തമായ പ്രചാരണത്തിനൊപ്പം മുത്തു എന്ന വിളിപ്പേരുള്ള സി.ജി രാജഗോപാൽ മണ്ഡലത്തിലെ ജനകീയ മുഖമാണ് എന്നതും എൻഡിഎ ക്യാമ്പുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ാം വാർഡും കണിയന്നൂർ താലൂക്കിലെ ചേരാനല്ലൂര്‍ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27 മുതൽ 30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകളും അടങ്ങിയതാണ് എറണാകുളം നിയമസഭാ മണ്ഡലം. വികസനത്തിന് പ്രധാന്യം നൽകുന്നുണ്ടെങ്കിലും കൊച്ചിയുടെ യഥാർഥ മനസറിയാൻ അന്തിമ ഫല പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വന്നേക്കും.

Intro:Body:

പൊളിയുമോ യുഡിഎഫ് കോട്ട :  എറണാകുളത്തിന്‍റെ മനസ് ആർക്കൊപ്പം ?

മണ്ഡലം പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ അവസാനവട്ട കണക്ക് കൂട്ടലിലാണ് മുന്നണികള്‍ എല്ലാം. 

മണ്ഡലത്തിന്‍റെ ചരിത്രം വലതിനൊപ്പമാണെങ്കിലും, ശക്തമായ പ്രചാരണം കാഴച്ചവെയ്ക്കാൻ സാധിച്ചതിന്‍റെ ആത്മ വിശ്വാസത്തിലാണ്, എൽഡിഎഫ് , എൻഡിഎ മുന്നണികള്‍

യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് എറണാകുളം. 1957 ൽ മണ്ഡല രൂപീകരണം മുതൽ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 14 തവണയും മണ്ഡലം വലത്തിനൊപ്പമാണ് നിന്നത്.

1987 ൽ പ്രഫ എം.കെ സാനുവിലൂടെയും ,98 ൽ സെബാസ്റ്റ്യൻ പൊളിലൂടെയും മാത്രമാണ്  2 തവണ മാത്രമാണ് യുഡിഎഫ് കോട്ട പൊളിക്കാൻ എൽഡിഎഫിന് സാധിച്ചത്. കണക്കുകൾ പരിശോധിച്ചാൽ ഇക്കുറിയും മണ്ഡലത്തിൽ യുഡിഎഫിന് തന്നെയാണ് മേൽകൈ.എന്നാൽ  പലരിവട്ടം പാലം ഉള്‍പടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രചാരണം കോഴിപ്പിച്ച എൽഡിഎഫ്  ഇത്തവണ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നു. പാലായിൽ നേടിയ ചരിത്ര വിജയം തന്നെയാണ് ഇടതിന് മുന്നിലെ പ്രചോദനം, 54 വർഷത്തെ മാണി കോട്ട തകർക്കാമെങ്കിൽ 2 തവണ ചായ്‌വ്  കാണിച്ചിട്ടുള്ള എറണാകുളം അസാധ്യമല്ലന്നാണ് ഇടത് ക്യാമ്പുകൾ വിലയിരുത്തുന്നത്. വലിയ കണക്കുകൾ പറയാനിലെങ്കിലും ജനകീയ മുഖമായ സി.ജി രാജഗോപാലിലൂടെ മണ്ഡലത്തിൽ നേട്ടം ഉണ്ടാക്കാൻ സാധിക്കും എന്ന് തന്നെയാണ് എൻഡിഎയുടെ പ്രതീക്ഷ.

എറണാകുളം ഡിസിസി പ്രസിഡന്റും , കൊച്ചികോർപറേഷൻ ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ് ഇത്തവണ മണ്ഡല നിലനിർത്താൻ ഇറങ്ങിയപ്പോൾ, വികസന പ്രവർത്തനങ്ങള്‍ ഉയർത്തി കാട്ടിത്തനെയായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണം. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനും പ്രചാരണ വേളയിൽ യുഡിഎഫ് ക്യാമ്പ് മറന്നില്ല. മണ്ഡലത്തിലെ സംഘടന ശക്തി തന്നെയാണ് യുഡിഎഫിന്റെ പ്രധാന ബലം. പരമ്പരാഗത ക്രിസ്ത്യൻ വോട്ടുബാങ്കുകള്‍  ഇത്തവണയും കൈവിടില്ലന്ന് തന്നെ വലത് ക്യാമ്പ് പ്രതീക്ഷ പുലർത്തുന്നു.

സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്രധാന ചർച്ചയാക്കിയ  എൽഡിഎഫ്, പാലരിവട്ടം പാലം ഉള്‍പടെയുള്ള വിഷയങ്ങള്‍, കോണ്‍ഗ്രസിനെതിരെ ഉയർത്തികാട്ടിയാണ് മണ്ഡലത്തിൽ പ്രചാരണം കൊഴിപ്പിച്ചത്. അഭിഭാഷകനായ മനു സി റോയിടെ സ്ഥാനാർത്തിത്വത്തിലൂടെ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ വോട്ടിലും മുന്നണി കണ്ണു വയ്ക്കുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പടെ മുന്നിൽ നിന്ന് ആഴ്ച്ചകളോളം മണ്ഡലത്തിൽ നടത്തിയ പ്രചാരണവും ഈ കുറി ഗുണകരമാകുമെന്ന് വിലയിരുത്തുന്നു. 

മണ്ഡലത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച പദ്ധതികള്‍ ഉയർത്തികാട്ടിയാണ് എൻഡിഎയുടെ പ്രധാന പ്രചാരണം. മുതിർന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവർ നടത്തിയ ശക്തമായ പ്രചാരണത്തിനൊപ്പം മുത്ത് എന്ന വിളിപ്പേരുള്ള , സി ജി രാജഗോപാൽ മണ്ഡലത്തിലെ ജനകീയ മുഖമാണ് എന്നതും , എൻഡിഎ ക്യാമ്പുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു.

കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും, കണിയന്നൂർ താലൂക്കിലെ ചേരാനല്ലൂര്‍ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27 മുതൽ 30 വരേയും 32,35, 52 മുതൽ 66 വരേയുള്ള വാർഡുകളും അടങ്ങിയതാണ് എറണാകുളം നിയമസഭാ മണ്ഡലം. വികസനത്തിന് പ്രധാന്യം നൽകുന്നുണ്ടെങ്കിലും കൊച്ചിയുടെ യഥാർത്ത മനസറിയാൻ അന്തിമ ഫല പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വന്നേക്കും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.