ETV Bharat / city

കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച അയ്യായിരത്തിലധികം മാങ്ങ പിടിച്ചെടുത്തു - ഓസി

ശ്രീകണ്ഠാപുരം സ്വദേശി കെ സന്തോഷിന്‍റെ പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തു

മാങ്ങ ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു
author img

By

Published : Apr 27, 2019, 8:56 PM IST

Updated : Apr 27, 2019, 11:00 PM IST

കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച അയ്യായിരത്തിലധികം മാങ്ങ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂര്‍ ഇരിട്ടിയിൽ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച അയ്യായിരത്തിലധികം മാങ്ങ ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു. നഗരത്തിലുള്ള റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ വില്പനക്ക് സൂക്ഷിച്ചിരുന്ന മാങ്ങയാണ് പിടിച്ചെടുത്തത്. ശ്രീകണ്ഠാപുരം സ്വദേശി കെ സന്തോഷിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് മാങ്ങ സൂക്ഷിച്ചിരുന്നത്. ഇയാളുടെ പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തിട്ടുണ്ട്. പച്ചമാങ്ങ വേഗത്തില്‍ പഴുപ്പിച്ചെടുക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസ വസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. ഇത് നേരിട്ട് ശരീരത്തിലെത്തുകയാണെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാനും ഇടയുണ്ട്.സംസ്ഥാനത്ത് മാങ്ങാകാലമായതോടെ വ്യാപാരികള്‍ വ്യാപകമായി ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. ഇത് പിടിച്ചെടുക്കുന്നതിനായി പഴം പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഗോഗൗണുകളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

Intro:Body:

[4/27, 6:58 PM] BIPIN KANNUR STRINGER: കണ്ണൂർ ഇരിട്ടിയിൽനിരോധിത കാൽസ്യം കാർബേഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് ആരോഗ്യവകുപ്പും ഫുഡ് & സേഫ്റ്റി ഉദ്യോഗസ്ഥരും പിടിച്ചെടുത്തു നശിപ്പിച്ചു  . ചരൽ ഓസി കുന്നിൽ ആളൊഴിഞ്ഞ സ്ഥലത്തുള്ള   ഷെഡ്ഡിൽ ഉള്ള   ആയിരക്കണക്കിന് മാങ്ങയാണ് പിടിച്ചെടുത്തത്. 

vo

 ആരോഗ്യവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ്   ഫുഡ് &സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അതികൃതരും പിടിച്ച് എടുത്ത് നശിപ്പിച്ചത്. അയ്യയുന്ന് പഞ്ചായത്തിലെ ചരൽ ടൗണിൽനിന്നും നാലു കിലോമീറ്ററോളം ദൂരത്തിൽ ലുള്ള ഓ സി ക്കുന്നിൽ  റബ്ബർ തോട്ടത്തിൽ ഉള്ള ഒരു ഷെഡ്ഡിലാണ്  ബോക്സുകളിലാക്കി കാൻസരിന് കാരണമാകുന്ന കാർ ബേഡ് വച്ച് പഴുപ്പിക്കുന്നത് കണ്ടെത്തിയത്.ഓരോ ബോക്സിന കത്തും കടലാസിൽ കാർബേഡ്  വെച്ചതായും കണ്ടെത്തി . തുടർന്നാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചത് .ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കാർബൈഡ് കാരണമാകുമെന്ന് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റൻറ് കമ്മീഷണർ സി എ ജനാർദ്ദനൻ പറഞ്ഞു.  ശ്രീകണ്ഠാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള  സ്ഥലത്തെ ഷെഡ്ഡിലാണ് മാങ്ങകൾ പഴുപ്പിക്കുന്നത് .ഇടിവി ഭാരത് കണ്ണൂർ

Conclusion:
Last Updated : Apr 27, 2019, 11:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.