കണ്ണൂർ: കെഎം ഷാജി എംഎൽഎക്ക് എതിരായ വധഭീഷണി പരാതിയിൽ പ്രതിസ്ഥാനത്തുള്ള തേജസ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. തലശ്ശേരി സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. കെഎം ഷാജിയുമായി വ്യക്തി ബന്ധമോ വ്യക്തി വിരോധമോ ഇല്ലെന്ന് ജാമ്യ ഹർജിയിൽ പറയുന്നു. വിജിലൻസ്, ഇ.ഡി കേസുകളിൽപെട്ട എംഎൽഎ അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പൊലീസിൻ്റെ സഹായത്തോടെ ഈ പരാതി ഉന്നയിച്ചത്. 'താൻ ഒരു പാർട്ടിയുടേയോ സംഘടനയുടേയോ ഭാഗമല്ല, നാളിതുവരെ ഒരു ക്രിമിനൽ കേസിലും പ്രതിയായിട്ടുമില്ല. കഴിഞ്ഞ 10 വർഷമായി താൻ നാട്ടിലില്ലെന്നും വിദേശത്ത് ജോലി ചെയ്ത് വരികയാണെന്നും അഡ്വ. സതീഷ് മുഖേന നൽകിയ മുൻകൂർ ഹർജിയിൽ തേജസ് വ്യക്തമാക്കി.
കെഎം ഷാജിക്കെതിരായ വധഭീഷണി; തേജസ് മുൻകൂർ ജാമ്യ ഹര്‍ജി നല്‍കി - തലശ്ശേരി സെഷൻസ് കോടതി
എംഎല്‍എയുമായി വ്യക്തി ബന്ധമോ വ്യക്തി വിരോധമോ ഇല്ലെന്ന് തലശ്ശേരി സെഷൻസ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹർജിയിൽ പറഞ്ഞു.