കണ്ണൂർ: ജില്ലയില്‍ 293 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര് വിദേശത്ത് നിന്നും 14 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20208 ആയി. 72 പേര് ഇന്ന് രോഗമുക്തി നേടി.
രോഗം ഭേദമായവരുടെ എണ്ണം 13914 ആയി. 5817 പേര് ചികില്‍സയിലാണ്. ഇവരില്‍ 4908 പേര് വീടുകളിലും 909 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. 16793 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 15779 പേര് വീടുകളിലും 1014 പേര് ആശുപത്രികളിലുമാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 179400 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 179104 എണ്ണത്തിന്റെ ഫലം വന്നു. 296 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.