വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. വിവിധ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ച്ചയായി ചികിത്സയിൽ കഴിഞ്ഞു വരുന്ന അവറാന് ഇന്നലെ രാത്രിയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടികള്‍. ചികിത്സക്കിടെ കഴിഞ്ഞയാഴ്ച കൊവിഡ് ടെസ്റ്റ് നടത്തിയതിൽ നെഗറ്റീവായിരുന്നെന്നും, ഇന്നലെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നുമാണ് സൂചന. ഭാര്യ ഫാത്തിമ മക്കൾ : മുഹമ്മദ്, അസീസ്, നസീമ ,ഹംസ, അൻവർ മരുമക്കൾ: ഫാത്തിമ, സക്കീന, നസീമ ,സൗദ
വയനാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ ആണ് മരിച്ചത്.