ETV Bharat / city

ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും മക്കളും ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ - ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിൽ യുവതിയും കുട്ടികളും മരിച്ച നിലയിൽ

ആലപ്പുഴ മെഡിക്കൽ കോളജ് എയ്‌ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനായ റെനീസിന്‍റെ ഭാര്യയേയും രണ്ട് മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും മക്കളും ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ  ആലപ്പുഴ എ.ആർ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്‌സിൽ യുവതിയും കുട്ടികളും മരിച്ച നിലയിൽ  wife and children of a police officer were found dead at the Alappuzha police quarters  ആലപ്പുഴ മെഡിക്കൽ കോളജ് എയ്‌ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനായ റെനീസിന്‍റെ ഭാര്യയും മക്കളുമാണ് മരിച്ചത്  ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിൽ യുവതിയും കുട്ടികളും മരിച്ച നിലയിൽ  woman and her children were found dead at the Alappuzha police quarters
പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും മക്കളും ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ
author img

By

Published : May 10, 2022, 12:43 PM IST

Updated : May 10, 2022, 1:15 PM IST

ആലപ്പുഴ : ആലപ്പുഴ എ.ആർ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളജ് എയ്‌ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനായ റെനീസിന്‍റെ ഭാര്യ നെജില (24) ഒന്നര വയസുള്ള മകൾ മലാല, അഞ്ച് വയസുള്ള മകൻ ടിപ്പു സുൽത്താൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും മക്കളും ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ

മകളെ വെള്ളത്തില്‍ മുക്കി കൊന്ന നിലയിലും മകനെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലും, നെജിലയെ ക്വാട്ടേഴ്‌സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പൊലീസ് എത്തി ഇക്വസ്റ്റ്‌ നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വേണ്ടി ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തി പലതവണ കതകിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റെനീസിന്‍റെ മൊഴി. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Last Updated : May 10, 2022, 1:15 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.