ETV Bharat / city

മൂന്നാറില്‍ നിന്ന് 'കുവി' ഇനി ചേർത്തലയിലേക്ക്; 'കുവി'യെ ഏറ്റെടുത്ത് അജിത്ത് - kuvi dog squad trainer news

പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടെ മരിച്ച കളിക്കൂട്ടുകാരിയായ രണ്ടര വയസുകാരി ധനുഷ്‌കയുടെ മൃതദേഹത്തിന് കാവലിരുന്ന് തിരച്ചിൽ സംഘത്തിന് കാട്ടിക്കൊടുത്താണ് കുവി ശ്രദ്ധേയയായത്.

പെട്ടിമുടി കുവി പുതിയ വാര്‍ത്ത  പെട്ടിമുടി കുവി ചേര്‍ത്തല വാര്‍ത്ത  പെട്ടിമുടി കുവി ട്രെയിനര്‍ അജിത്ത് മാധവന്‍ വാര്‍ത്ത  കുവി അജിത്ത് മാധവന്‍ വാര്‍ത്ത  മൂന്നാര്‍ കുവി ചേര്‍ത്തല വാര്‍ത്ത  കുവി ചേര്‍ത്തല വാര്‍ത്ത  പെട്ടിമുടി ദുരന്തം കുവി വാര്‍ത്ത  കുവി പുതിയ വാര്‍ത്ത  pettimudi kuvi latest news  pettimudi kuvi trainer ajith madhavan news  ajith madhavan adopts kuvi news  kuvi dog squad trainer news  pettimudi disaster kuvi news
മൂന്നാറില്‍ നിന്ന് കുവി ഇനി ചേർത്തലയുടെ മണ്ണില്‍; കുവിയെ ഏറ്റെടുത്ത് അജിത്ത്
author img

By

Published : Jun 26, 2021, 7:10 PM IST

Updated : Jun 26, 2021, 7:32 PM IST

ആലപ്പുഴ: അജിത്തിന് കുവിയോടുള്ള സ്നേഹത്തിന്‍റെ വില ഒടുവിൽ മൂന്നാർ പെട്ടിമുടിയിലെ വീട്ടുകാരും തിരിച്ചറിഞ്ഞു. രേഖാമൂലം തന്നെ കുവിയെ അവർ അജിത്തിന് കൈമാറി. മൂന്നാറിന്‍റെ തണുപ്പിൽ നിന്ന് കുവി ഇനി ചേർത്തലയുടെ സ്നേഹച്ചൂടിൽ ജീവിക്കും.

2020 ഓഗസ്റ്റ് അഞ്ചിന് മൂന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നാടൻ നായയാണ് കുവി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് മീതേ മലയിടിഞ്ഞ് 70 പേരാണു മരിച്ചത്. ദുരന്തത്തിൽ മരിച്ച കളിക്കൂട്ടുകാരിയായ രണ്ടര വയസുകാരി ധനുഷ്‌കയുടെ മൃതദേഹത്തിന് കാവലിരുന്ന് തിരച്ചിൽ സംഘത്തിന് കാട്ടിക്കൊടുത്താണ് കുവി ശ്രദ്ധേയയായത്. ധനുഷ്‌കയുടെ മൃതദേഹം കുവിയുടെ സഹായത്താൽ ദുരന്തത്തിന്‍റെ എട്ടാം ദിവസമാണ് കണ്ടെത്തിയത്.

Read more: പളനിയമ്മ ഹൃദയം തൊട്ടു വിളിച്ചു... കുവി ആ വിളി കേട്ടു.. മനസ് നിറഞ്ഞ് പെട്ടിമുടി

പൊലീസിന്‍റെ ഇടുക്കി ജില്ല ഡോഗ്‌ സ്‌കോഡിലെ പരിശീലകൻ ചേർത്തല സ്വദേശി അജിത്ത് മാധവനാണ് കുവിയെ ഏറ്റെടുത്തത്. ഗർഭിണിയാണ് കുവി. അജിത്തിന് വിദേശ ഇനത്തിൽപ്പെട്ടതടക്കമുള്ള ആറ് നായകളുണ്ട്. അവരോടൊപ്പമായിരിക്കും ഇനി കുവി.

'കുവി'യെ ഏറ്റെടുത്ത് അജിത്ത്

ആദ്യം ആരും സംരക്ഷിക്കാനില്ലാതായ കുവിയെ അജിത്ത് മാധവനാണ് ഇണക്കിയെടുത്തത്. അന്നേ കുവിയുടെ സംരക്ഷണമേറ്റെടുക്കാൻ അജിത്ത് തയ്യാറായിരുന്നെങ്കിലും പൊലീസ് ഇടപെട്ട് സംരക്ഷണം ഏറ്റെടുത്തു. ഇടുക്കി ഡോഗ്‌ സ്കോഡിനൊപ്പമായിരുന്ന കുവിയുടെ പരിശീലനവും പരിപാലനവും അജിത്തിനായിരുന്നു.

Read more: ദുരന്തഭൂമിയോട്‌ വിട; 'കുവിയെ' പൊലീസിലെടുത്തു

മരിച്ച ധനുഷ്‌കയുടെ ബന്ധുക്കൾ മൂന്ന് മാസം മുൻപ്‌ കുവിയെ തിരികെ ഏറ്റെടുത്തു. കൈവിട്ടെങ്കിലും നിരന്തരം അജിത്ത് വീട്ടുകാരെ വിളിച്ച് കുവിയുടെ വിവരങ്ങൾ തേടിയിരുന്നു. ഗർഭിണിയായതിനെ തുടർന്ന് അവശയായ കുവി ഭക്ഷണം കഴിക്കാനും മടികാട്ടിയതോടെയാണു ബന്ധുക്കൾ വീണ്ടും അജിത്തിനെ തേടിയത്.

വ്യാഴാഴ്‌ച ഉച്ചയോടെ മൂന്നാറിലെത്തിയ അജിത്തിന് വീട്ടുകാർ രേഖാമൂലം നായയെ കൈമാറുകയായിരുന്നു. നാട്ടുകാരടക്കം പങ്കെടുത്ത വലിയ യാത്രയയപ്പാണ് കുവിക്കു നൽകിയതെന്ന് അജിത്ത് പറഞ്ഞു.

ചേർത്തലയിലെ വീട്ടിലെത്തിയ കുവി മറ്റ് നായകളോട് ഇണങ്ങിത്തുടങ്ങി. ഏതാനും മുറിവുകളുള്ളതിനാൽ ചികിത്സ നടത്തുന്നുണ്ട്. ഇടക്കാലത്ത് മുടങ്ങിയ പരിശീലനം പ്രസവശേഷം തുടരും.

Last Updated : Jun 26, 2021, 7:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.