ETV Bharat / business

മുൻകൂട്ടിയുള്ള സാമ്പത്തികാസൂത്രണത്തിലൂടെ റിട്ടയർമെന്‍റ് ജീവിതം ആഘോഷമാക്കാം - നിക്ഷേപം

വിരമിക്കലിന് ശേഷം നിരവധി ആളുകളാണ് വർധിച്ച ചെലവുകളും പണപ്പെരുപ്പവും മൂലം ആവശ്യങ്ങൾ നിറവേറ്റാനാകാതെ ബുദ്ധിമുട്ടുന്നത്. ജോലി ഉണ്ടായിരിക്കുന്ന സമയത്ത് തന്നെ റിട്ടയർമെന്‍റ് ജീവിതം മുൻകൂട്ടി കണ്ട് മികച്ച സാമ്പത്തികാസൂത്രണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

retirement life financial plan  post retirement expenditure  Inflation  റിട്ടയർമെന്‍റ് ജീവിതം  വിരമിക്കൽ സാമ്പത്തിക നിക്ഷേപം  നിക്ഷേപം  സാമ്പത്തികാസൂത്രണം
മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെ റിട്ടയർമെന്‍റ് ജീവിതം ആഘോഷമാക്കാം
author img

By

Published : Aug 29, 2022, 4:59 PM IST

വിരമിച്ചതിന് ശേഷം വലിയ ചെലവുകൾ ഉണ്ടാകില്ലെന്നാണ് പൊതുവെയുള്ള ധാരണ. ഭൂരിഭാഗം പേരും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ്. ജോലിയോ ബിസിനസോ ഉണ്ടായിരിക്കുന്ന കാലത്ത് അപ്പോഴത്തെ വരുമാനത്തെ കുറിച്ചും പ്രതിമാസ ചെലവുകളെ കുറിച്ചുമാകും പലരും ചിന്തിക്കുക. എന്നാൽ തങ്ങളുടെ മാസവരുമാനം പെട്ടെന്ന് നിലയ്‌ക്കുമ്പോൾ എന്തൊക്കെ പ്രശ്‌നങ്ങളാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് മുൻകൂട്ടി കണക്കുകൂട്ടുന്ന ചിലരുണ്ട്. ഇത്തരത്തിലുള്ളവർക്ക് മാത്രമേ കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കാൻ പറ്റൂ.

60-ാമത്തെ വയസിൽ വിരമിക്കുമ്പോഴേക്കും നല്ല സമ്പാദ്യമുണ്ടാക്കാൻ എല്ലാവരും 35ലേറെ വർഷമാണ് രാവും പകലും കഠിനാധ്വാനം ചെയ്യുന്നത്. വൈദ്യശാസ്‌ത്ര രംഗത്തുണ്ടായ പുരോഗതിയോടെ ഒരു വ്യക്തിയുടെ ശരാശരി ആയുസ് 90 വയസായി ഉയർന്നു. അതിനാൽ വിരമിച്ചതിന് ശേഷം 30 വർഷങ്ങളാണ് ശമ്പളമില്ലാതെ കഴിയേണ്ടി വരുന്നത്. എന്നാൽ ജീവിതചെലവുകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

വിരമിച്ചവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്‌നമാണ് വിലക്കയറ്റം. 40 വയസുള്ള ഒരാൾക്ക് ഇപ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ചെലവ് വരുന്നുണ്ടെങ്കിൽ 60 വയസ് ആകുമ്പോഴേക്കും അത് 2.65 ലക്ഷം രൂപയായി ഉയരും. 80 വയസിൽ ചെലവ് 7 ലക്ഷം രൂപയായും 90 വയസിൽ 11.5 ലക്ഷം രൂപയായും ഉയരും. ഈ രീതിയിൽ 50 വർഷത്തിനുള്ളിൽ ചെലവ് 11 മടങ്ങ് ഉയരാൻ സാധ്യതയുണ്ട്. അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും ചെലവിൽ കണക്കാക്കിയ വർധനയാണിത്. ഇത് വാർഷിക പണപ്പെരുപ്പമായ 5 ശതമാനത്തേക്കാൾ കൂടുതലാണ്.

കഠിനാധ്വാനം ചെയ്‌ത് ലഭിക്കുന്ന പണം ഉപയോഗിച്ച് മുൻകൂട്ടി നിക്ഷേപം നടത്തുന്നത് പോലെ തന്നെ പ്രധാനമാണ് ദീർഘകാല സാധ്യതകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപവും. എങ്കിൽ മാത്രമേ, പണപ്പെരുപ്പമുണ്ടായിട്ടും കൂട്ടുപലിശ കണക്കാക്കി നിങ്ങളുടെ പണത്തിന് തുടർച്ചയായ വളർച്ച നിരക്ക് ഉണ്ടാകൂ.

ഉദാഹരണത്തിന്, 25 വയസുള്ള ഒരാൾ പ്രതിമാസം 12 ശതമാനം വാർഷിക പലിശ നിരക്കിൽ 10,000 രൂപ നിക്ഷേപിക്കുന്നു. 60 വയസ് ആകുമ്പോഴേക്കും അയാളുടെ കൈയിൽ 5 കോടി രൂപയിലധികം നിക്ഷേപമുണ്ടായിരിക്കും. ഓരോ വർഷവും അഞ്ച് ശതമാനം വീതം നിക്ഷേപം വർധിപ്പിച്ചാൽ 60 വയസാകുമ്പോഴേക്കും എട്ട് കോടി രൂപ അയാളുടെ കൈയിലുണ്ടാകും.

വിരമിക്കുമ്പോഴേക്കും നല്ലൊരു തുക സമ്പാദ്യം ഉണ്ടായിരിക്കുന്നതിന് ഒരു മികച്ച സാമ്പത്തിക പദ്ധതി മുൻകൂട്ടി തയാറാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് വരുമാനം നിലയ്‌ക്കുന്ന ഘട്ടത്തിൽ ആളുകൾക്ക് സാമ്പത്തിക സ്ഥിരത നൽകും. ഇതിനൊപ്പം തന്നെ വരുമാനത്തിന് നികുതിയിളവ് നൽകുന്നതിനുള്ള വഴികളും തേടണം. വിരമിച്ചതിന് ശേഷവും വരുമാനം ലഭിക്കുന്നത് തുടരുമ്പോൾ ചെലവുകൾ നിറവേറ്റുന്നതിന് നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.