ETV Bharat / business

റിലയൻസിന്‍റെ റിട്ടെയിൽ ബിസിനസ് ഇനി ഇഷ അംബാനി നയിക്കും - ഇഷ അംബാനി

റിലയൻസ് ഇൻഡസ്‌ട്രീസിന്‍റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മകൾ ഇഷയ്‌ക്ക് റിട്ടെയിൽ ബിസിനസിന്‍റെ മേൽനോട്ടം മുകേഷ് അംബാനി നല്‍കിയത്

Mukesh Ambani  Isha Ambani  Reliances Retail Business  Mukesh Ambani Daughter  റിലയൻസ് ഇൻഡസ്‌ട്രീസ്  ചെറുകിട വിൽപന  മുകേഷ് അംബാനി  ambani  ഇഷ അംബാനി  റിട്ടെയിൽ ബിസിനസ്
റിലയൻസിന്‍റെ റിട്ടെയിൽ ബിസിനസ് ഇനി ഇഷ അംബാനി നയിക്കും
author img

By

Published : Aug 29, 2022, 5:53 PM IST

മുംബൈ (മഹാരാഷ്‌ട്ര): റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്‍റെ റിട്ടെയിൽ ബിസിനസിന്‍റെ മേൽനോട്ടം ഇനി മുകേഷ് അംബാനിയുടെ മകൾ ഇഷയ്‌ക്ക്. ഇന്ന്(29.8.2022) നടന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്‍റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്.

യുഎസിലെ യേൽ സര്‍വകലാശാലയിൽ നിന്നുള്ള ബിരുദധാരിയാണ് 30കാരിയായ ഇഷ. സ്‌റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ നേടി. വാട്‌സ്‌ആപ്പ് ഉപയോഗിച്ച് ഓൺലൈനായി പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നതും പണമടക്കുന്നതിനെ കുറിച്ചും ഇഷ യോഗത്തിൽ അവതരണം നടത്തി. റിലയൻസ് റീട്ടെയിൽ ഒരു ഫാസ്‌റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് ബിസിനസ് അവതരിപ്പിക്കുമെന്നും ഇഷ പറഞ്ഞു.

പിരാമൽ ഗ്രൂപ്പിലെ അജയ്-സ്വാതി പിരാമൽ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. റിലയൻസ് ജിയോയുടെ ചെയർമാനായി മൂത്തമകൻ ആകാശിനെ നിയമിച്ചിട്ട് അധികമായില്ല. ഇഷയും ആകാശും ഇരട്ടകളാണ്. ഇളയ മകൻ ആനന്ദ് റിലയൻസ് ന്യൂ എനർജി സോളാർ, റിലയൻസ് ന്യൂ സോളാർ തുടങ്ങിയ മേൽനോട്ടമാണ് വഹിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.