ഒരു മാസത്തെ ഇടവേളയിൽ വീണ്ടും വാഹന വില വർധിപ്പിക്കാൻ മാരുതി സുസുക്കി. ഇൻപുട്ട് ചെലവ് വർധിച്ചതിനെ തുടർന്നാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബർ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
Also Read: ആദ്യ ക്രിപ്‌റ്റോ എടിഎം തുറന്ന് ഹോണ്ടുറാസ്
എന്നാൽ ഏതൊക്കെ വാഹനങ്ങൾക്ക് എത്രത്തോളം വില വർധിക്കുമെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല. ഓരോ മോഡലിനും 15000 രൂപയോളം കൂടാനാണ് സാധ്യത.
ഈ വർഷം ഇത് മൂന്നാംതവണയാണ് മാരുതി വാഹന വില ഉയര്‍ത്തുന്നത്. ജൂലൈയിലും ജനുവരിയിലുമാണ് നേരത്തേ മാരുതി വാഹന വില കൂട്ടിയത്.
നിലവിൽ കമ്പനി എൻട്രി ലെവൽ ഹാച്ച്ബാക്ക് ആൾട്ടോ മുതൽ എസ്-ക്രോസ് വരെയുള്ള മോഡലുകൾക്ക് യാഥാക്രമം 2.99 ലക്ഷം മുതൽ 12.39 ലക്ഷം വരെയാണ് ഡൽഹി എക്സ്-ഷോറൂം വില.
ചിപ്പ് ക്ഷാമത്തെ തുടർന്ന് ഓഗസ്റ്റിൽ മാരുതി കാറുകളുടെ ഉത്പാദനവും കുറച്ചിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായ നിർമാണ ശാലയായ സുസുക്കി മോട്ടോർ ഗുജറാത്ത് (എസ്എംജി) പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങളാണ് കമ്പനി പരിമിതപ്പെടുത്തിയത്.