ഓഹരി വിപണിയിൽ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 37,146ലും നിഫ്റ്റി 11,151ലും വ്യാപാരം തുടങ്ങി. സെൻസെക്സ് വിൽപ്പന ആരംഭിച്ചപ്പോള്‍ 37,146.58 ആയി ഉയരുകയും 36,998.44 വരെ കുറയുകയും ചെയ്തു. നിഫ്റ്റി 18.35 പോയിൻ്റ് നഷ്ടത്തോടെ 11,129.85ത്തിൽ വ്യാപാരം തുടരുകയാണ്. ബിഎസ്ഇയിലെ 316 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 713 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെന്‍സെക്‌സിൽ സൺ ഫാര്‍മ, വേദാന്ത ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ഐറ്റിസി തുടങ്ങിയവ ലാഭത്തിലും ആക്സിസ് ബാങ്ക്, എൻറ്റിപിസി, എച്ച്ഡിഎഫ്‍സി, എസ്ബിഐ തുടങ്ങിയവയാണ് നഷ്ടത്തിലുമാണ്.
അദാനി പോര്‍ട്ട്സ്, വേദാന്ത ലിമിറ്റഡ്, ഗെയിൽ, ഇന്ത്യ ബുൾസ് എന്നിവയാണ് നിഫ്റ്റിയിൽ ലാഭം നേരിടുന്ന സ്റ്റോക്കുകള്‍. ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ ,ഐഷര്‍ മോട്ടോഴ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്. ഏഷ്യൻ പെയിൻ്റ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.