ETV Bharat / business

സവാള വില 150 ലേക്ക്; വില വർധനയ്ക്ക് കാരണം ഇടനിലക്കാരെന്ന് വിദഗ്ധർ

author img

By

Published : Dec 4, 2019, 7:18 PM IST

എന്നാൽ  കാലാവസ്ഥക്കപ്പുറം വില വർധനയിൽ ഇടനിലക്കാർക്കും പങ്കുണ്ടെന്നാണ്  വിദഗ്ദ്ധർ പറയുന്നു.

Onion closer to Rs 150/kg
സവാള വില 150 രൂപക്കടുത്തെത്തി

കൊൽക്കത്ത: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സവാള വില കിലോഗ്രാമിന് 150 രൂപയ്ക്കടുത്തെത്തി. രാജ്യത്തെ പ്രധാന ഉൽ‌പാദന മേഖലയായ നാസിക്കിലെ മൊത്ത വില ക്വിന്‍റലിന് 13,000 രൂപയും കിലോഗ്രാമിന് 130 രൂപയും ആയി. ഉടൻ ഇത് ചില്ലറ വിൽപ്പനയിലും പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.
സവാള വില വർധന മൂലം സവാള ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഹോട്ടലുകൾ അധിക ചാർജ് ഈടാക്കുന്നത് വർധിച്ചിട്ടുണ്ട്. കൂടാതെ ഫാമുകളിൽ നിന്നും കടകളിൽ നിന്നും സവാള മോഷണവും പതിവായിട്ടുണ്ട്.

പ്രധാന ഉൽ‌പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവടങ്ങളിലെ കനത്ത മഴയാണ് സവാള ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകാൻ കാരണം. എന്നാൽ കാലാവസ്ഥക്കപ്പുറം വില വർധനയിൽ ഇടനിലക്കാർക്കും പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. 1998 മുതൽ രാജ്യത്തെ സവാള വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും ഡിമാൻഡ്- സപ്ലൈ പരിമിതികൾ മാത്രമല്ല, ഇടനിലക്കാരുടെ ആധിപത്യവും ഇതിന് കാരണമാണെന്നും ഗവേഷണത്തിൽ മനസിലാതായതായി വിഐടി വെല്ലൂരിലെ സീനിയർ അസിസ്‌റ്റന്‍റ് പ്രൊഫസർ ഡോ. അല്ലി പി പറഞ്ഞു. വിപണിയിലെ സവാള വിതരണത്തിന് വിലക്കയറ്റവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രധാന ഉൽ‌പാദകരായ കർഷകർ‌ക്ക് കിലോക്ക് 5-10 രൂപ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ലാഭം ചില്ലറ വ്യാപാരികളിലേക്കും മൊത്തക്കച്ചവടക്കാരിലേക്കുമാണ് എത്തുന്നതെന്നും അല്ലി കൂട്ടിച്ചേർത്തു.

വില വർധന പിടിച്ചുനിർത്താൻ അഫ്‌ഗാനിസ്ഥാൻ, തുർക്കി, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 1.1 ലക്ഷം ടൺ ഇറക്കുമതി ചെയ്യുന്നതിനുള്ള ടെൻഡറുകൾ സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം.
എന്നാൽ, വിതരണ ക്ഷാമം നേരിടുന്ന സമയങ്ങളിൽ ഇറക്കുമതി ചെയ്യുന്നത് ഒരു ഹ്രസ്വകാല പരിഹാരമാണെന്ന് വിദഗ്ദ്ധ അഭിപ്രായം.
ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ കാർഷിക മേഖലയുടെ വിളവെടുപ്പിനു ശേഷമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉൾപ്രദേശങ്ങളിൽ വെയർഹൗസിംഗ് സൗകര്യങ്ങൾ പോലെയുള്ളവ വികസിപ്പിക്കുന്നത് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് അഗ്രി ബിസിനസ് വിദഗ്‌ധനായ ഡോ. പരശ്രാം പാട്ടീൽ പറഞ്ഞു

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.