ETV Bharat / business

2024ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ - സാമ്പത്തിക ശക്തി

65000 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പദ്ധതിയിലൂടെ മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

2024ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ
author img

By

Published : Jul 29, 2019, 1:47 AM IST

ലഖ്നൗ: 2024 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍ പ്രദേശില്‍ 65000 കോടി ചിലവഴിച്ച് നടത്തുന്ന 250 പദ്ധതിക്കായി തയ്യാറാക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ച് വര്‍ഷം കൊണ്ട് പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ അഞ്ചാം സ്ഥാനത്തെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അദ്ദേഹം പ്രശംസിച്ചു. ചുരുങ്ങിയ കാലയളിനുള്ളില്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആദിത്യനാഥിന് സാധിച്ചു. ക്രമസമാധാന സാഹചര്യം ഉൾപ്പെടെ സംസ്ഥാനത്തെ അന്തരീക്ഷം മെച്ചപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ സാമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. 65000 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പദ്ധതിയിലൂടെ മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നേരത്തെ ധനമന്ത്രി നിര്‍മ്മലാ സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെ പിന്‍തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനം.

Intro:Body:

2024 ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ 

ലഖ്നൗ: 2024 ഓടെ ഇന്ത്യ ലോകത്തിലെ  മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍ പ്രദേശില്‍ 65000 കോടി ചിലവഴിച്ച് നടത്തുന്ന 250 പദ്ധതികളുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ച് വര്‍ഷം കൊണ്ട് പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ അഞ്ചാം സ്ഥാനത്തെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അദ്ദേഹം പ്രശംസിച്ചു. ചുരുങ്ങിയ കാലയളിനുള്ളില്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആദിത്യനാഥിന് സാധിച്ചു. ക്രമസമാധാന സാഹചര്യം ഉൾപ്പെടെ സംസ്ഥാനത്തെ അന്തരീക്ഷം മെച്ചപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ സാമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. 65000 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പദ്ധതിയിലൂടെ മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നേരത്തെ ധനമന്ത്രി നിര്‍മ്മലാ സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെ പിന്‍തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.