ഹൈദരാബാദ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തണമെങ്കില്‍ രാജ്യം പ്രതിവർഷം എട്ട് ശതമാനം വളർച്ച കൈവരിക്കണമെന്നും അതിന് വ്യക്തമായ ആസൂത്രണം ആവശ്യമാണെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ സി രംഗരാജൻ.
ഐസിഎഫ്എഐ ഫൗണ്ടേഷന്‍റെ ഒമ്പതാമത് ഉപരിപഠന സെമിനാറില്‍ സംസാരിക്കുകയായിരുന്നു രംഗരാജൻ. നിക്ഷേപങ്ങളാണ് ഏതൊരു സമ്പദ് വവ്യവസ്ഥയേയും പടുത്തുയര്‍ത്തുന്നത്. നിക്ഷേപങ്ങൾക്ക് ശരിയായ കാലാവസ്ഥ സൃഷ്ടിക്കാൻ നയനിർമാതാക്കൾ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു - അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രതിശീർഷ വരുമാനവും ഉപഭോഗവും ഉല്‍പാദനക്ഷമതയും എല്ലാം വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ എന്ന ലക്ഷ്യത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ മാസം അഞ്ചിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യണിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം ആദ്യമായി ഉണ്ടായത്.