ETV Bharat / business

1900 കോടി ലോണ്‍ കിട്ടാന്‍ പ്രത്യുപകാരം 307 കോടിയുടെ ബംഗ്ലാവ് ; അവന്ത ഗ്രൂപ്പ് പ്രമോട്ടർ ഗൗതം അറസ്റ്റിൽ - ഗൗതം ഥാപ്പർ അറസ്റ്റിൽ

യെസ് ബാങ്ക് ലിമിറ്റഡിന്‍റെ മുൻ എംഡിയും സിഇഒയുമായ റാണ കപൂർ അവന്ത് ഗ്രൂപ്പിന് വീണ്ടും ലോണ്‍ പുതുക്കി നൽകിയതിന് പ്രത്യുപകാരമായി ഡൽഹിയിലെ ബംഗ്ലാവ് മൂല്യം കുറച്ചുകാണിച്ച് കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്.

Delhi Chief Minister Arvind Kejriwal  Avantha Group promoter Gautam Thapar  ED arrests Gautam Thapar  money laundering case  ഗൗതം ഥാപ്പർ അറസ്റ്റിൽ  അവന്ത ഗ്രൂപ്പ് പ്രമോട്ടർ ഗൗതം ഥാപ്പർ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവന്ത ഗ്രൂപ്പ് പ്രമോട്ടർ ഗൗതം ഥാപ്പർ അറസ്റ്റിൽ
author img

By

Published : Aug 4, 2021, 1:07 PM IST

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവന്ത ഗ്രൂപ്പ് പ്രമോട്ടർ ഗൗതം ഥാപ്പറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെയും മുംബൈയിലെയും ഥാപ്പറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ റെയ്‌ഡ് നടത്തിയ ശേഷമാണ് നടപടി. ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കുന്ന ഥാപ്പറിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് ഇ.ഡി അറിയിച്ചു.

Also Read: സ്വകാര്യതാ ലംഘനം ; സൂമിന് 632 കോടിയോളം രൂപ പിഴ

ഥാപ്പറിന്‍റെ കമ്പനിയായ അവന്ത റിയൽറ്റിയും യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ, അദ്ദേഹത്തിന്‍റെ ഭാര്യ എന്നിവരും നടത്തിയ ഇടപാടുകൾ ഇഡി അന്വേഷിച്ച് വരുകയാണ്. വിഷയത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ പരിശോധിച്ച ശേഷമാണ് ഇഡി കേസ് ഫയൽ ചെയ്തത്.

യെസ് ബാങ്ക് ലിമിറ്റഡിന്‍റെ മുൻ എംഡിയും സിഇഒയുമായ റാണ കപൂർ അവന്ത് ഗ്രൂപ്പിന് വീണ്ടും ലോണ്‍ പുതുക്കി നൽകിയതുമായി ബന്ധപ്പെട്ടാണ് സിബിഐ എഫ്‌ഐആർ.

പ്രത്യുപകാരമായി ഡൽഹിയില്‍ ഒരു ബംഗ്ലാവ് മൂല്യം കുറച്ചുകാണിച്ച് റാണ കപൂറിന് അവന്ത് ഗ്രൂപ്പ് കൈമാറുകയായിരുന്നു. ഏകദേശം 307 കോടി വില വരുന്ന വസ്തു കൈപ്പറ്റിയതിന് പകരമായി അവന്ത ഗ്രൂപ്പിന് 1900 കോടി രൂപയുടെ ലോൺ റാണ കപൂര്‍ അനുവദിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.