ETV Bharat / business

വാഹന വിൽപ്പനയിൽ 4.6 ശതമാനം ഇടിവ്

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഉണ്ടായ വില്‍പ്പനയെ അപേക്ഷിച്ച് വലിയ നഷ്ടമാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

വാഹന വിൽപ്പനയിൽ 4.6 ശതമാനം ഇടിവ്
author img

By

Published : Jul 16, 2019, 4:56 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ ജൂണ്‍ മാസം 4.6 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഉണ്ടായ വില്‍പ്പനയെ അപേക്ഷിച്ച് വലിയ നഷ്ടമാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

2018 ജൂണില്‍ 2,35,539 യൂണിറ്റ് വില്‍പന ഉണ്ടായിരുന്നത് 2019 ജൂലൈയില്‍ 2,24,744 യൂണിറ്റായി ചുരുങ്ങി. ഇരുചക്ര വാഹനങ്ങളുടെ വില്‍പനയിലും അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 13,94,770 യൂണിറ്റുണ്ടായിരുന്നിടത്ത് ഈ വര്‍ഷം 13,24,822 യൂണിറ്റ് വിറ്റഴിക്കാനെ സാധിച്ചിട്ടുള്ളൂ. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയില്‍ 19.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മുചക്രവാഹനങ്ങളുെട വില്‍പനയില്‍ 2.8 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച് വാഹന വ്യവസായത്തെ വളർച്ചയില്‍ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടികൾ അസോസിയേഷന്‍ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് ആഷിഷ് ഹര്‍ഷരാജ് പറഞ്ഞു.

Intro:Body:

വാഹന വിൽപ്പനയിൽ 4.6 ശതമാനം ഇടിവ്     Automobile sales dip 4.6% in June

ന്യൂഡല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ ജൂണ്‍ മാസം 4.6 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍സ് ഡീലേര്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച് വലിയ നഷ്ടമാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 

2018 ജൂണില്‍ 2,35,539 യൂണിറ്റ് വില്‍പന ഉണ്ടായിരുന്നിടത്ത് 2019 ജൂലൈയില്‍ 2,24,744 യൂണിറ്റായി ചുരുങ്ങി. ഇരുചക്ര വാഹനങ്ങളുടെ വില്‍പനയിലും അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം  13,94,770 യൂണിറ്റുണ്ടായിരുന്നിടത്ത് ഈ വര്‍ഷം 13,24,822 യൂണിറ്റ് വിറ്റഴിക്കാനെ സാധിച്ചൊള്ളു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിലും 19.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മുചക്രവാഹനങ്ങളുെട വില്‍പനയില്‍ 2.8 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.  

നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച് വാഹന വ്യവസായത്തെ വളർച്ചാ പാതയിലേക്ക് തിരിച്ചുവരാൻ അടിയന്തിര നടപടികൾ അസോസിയേഷന്‍ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് ആഷിഷ് ഹര്‍ഷരാജ് പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.