ETV Bharat / briefs

തൃശ്ശൂർ പൂരത്തിന്‍റെ ശോഭ കെടുത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

author img

By

Published : May 9, 2019, 7:59 PM IST

Updated : May 9, 2019, 8:30 PM IST

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നും കെ സുരേന്ദ്രന്‍

കെ സുരേന്ദ്രൻ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്‍റെ ശോഭ കെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശബരിമല വിവാദത്തിന്‍റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. " തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിൽ ഗൂഢാലോചനയുണ്ട്. കൊലക്കേസില്‍ പ്രതികളായവരാണ് ആരോഗ്യം ചൂണ്ടിക്കാട്ടി ആനയെ കലാപകാരിയാക്കി ചിത്രീകരിക്കുന്നത്. നാട്ടിലെ നിയമലംഘനങ്ങളില്‍ ഇടപ്പെടാത്ത കലക്ടര്‍ ഈ പ്രശ്നങ്ങളില്‍ കാണിക്കുന്ന തിടുക്കം സംശയിക്കേണ്ടിയിരിക്കുന്നു "- സുരേന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂർ പൂരത്തിന്‍റെ ശോഭ കെടുത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

പ്രശ്നം പരിഹരിക്കാന്‍ ബാധ്യതയുള്ളവരാണ് സര്‍ക്കാരെന്നും അടിയന്തരമായി പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Intro:തൃശൂര്‍ പൂരത്തിന്റെ ശോഭ കെടുത്താൻ ശ്രമം നടക്കുന്നതായും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.ശബരിമല വിവാദത്തിന്റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രന്‍ തൃശ്ശൂരിൽ പറഞ്ഞു.

Body:ചെറിയ പ്രശ്നങ്ങൾ കുത്തിപ്പെക്കി സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് തൃശൂർ പൂരത്തിന്റെ ശേഭ കെടുത്താൻ ഗൂഡാലോചന നടക്കുന്നതായും കെ സുരേന്ദ്രൻ ആരോപിച്ചു.അഞ്ച് വർഷം മുൻപ് മുപ്പത്തഞ്ച് പേർ തികച്ചില്ലാതിരുന്ന തൃശ്ശൂർ പൂരത്തിന്റെ ചടങ്ങിന് മാറ്റ് കൂട്ടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിൽ ഗൂഡാലേചനയുണ്ട്.12 കൊലപാതക കേസുകളിൽ പ്രതിയായ ആൾ കേരളത്തിൽ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നും, ഒരാളുടെ കൊലക്കേസിലെ പ്രതിയാണ് മുഖ്യമന്ത്രിയെന്നും ഇവരാണ് തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്നസ് ചൂണ്ടിക്കാട്ടിക്കൊണ്ടും 12 പേരെ കൊന്നു എന്നു പറയുന്നതുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

Byte കെ സുരേന്ദ്രൻ

Conclusion:തെരെഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ പോലെ മന്ത്രി വി എസ് സുനിൽ കുമാർ ഇപ്പോൾ പറയുന്നത്. എല്ലാ വിഷയത്തിലും ഇടപെടുന്ന കളക്ടർ നാട്ടിലെ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നില്ല.ഒരു മണിക്കൂർ മാത്രമാണ് ആനയെ എഴുന്നള്ളിക്കേണ്ടത്.തെച്ചിക്കോട് രാമചന്ദ്രനെ എഴുന്നള്ളിക്കാർ സർക്കാർ വഴി കണ്ടെത്തണമെന്നും ശബരിമല വിവാദത്തിന്റെ തുടർച്ചയാണിതെന്ന് സംശയിക്കുന്നതായും കെ. സുരേന്ദ്രൻ ആരോപിച്ചു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ

Last Updated : May 9, 2019, 8:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.