ETV Bharat / briefs

സപ്ത സുന്ദരികൾക്കിഷ്ടം താമര മാത്രം - sikkim

അസമിലും അരുണാചല്‍ പ്രദേശിലും ത്രിപുരയിലും മികച്ച വിജയമാണ് ബിജെപി നേടിയത്.

സപ്ത സുന്ദരികൾക്കിഷ്ടം താമര മാത്രം
author img

By

Published : May 24, 2019, 12:27 PM IST

രാജ്യമൊട്ടാകെ ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പാര്‍ട്ടിയെ കൈവിട്ടില്ല. ആകെയുള്ള 24 സീറ്റില്‍ 20 സീറ്റ് ലക്ഷ്യമിട്ടിറങ്ങിയ ബിജെപി 2014 ല്‍ നേടിയതിനേക്കാള്‍ നാല് സീറ്റുകള്‍ അധികം നേടി. അരുണാചല്‍ പ്രദേശിലും ത്രിപുരയിലും മുഴുവന്‍ സീറ്റും നേടി പാര്‍ട്ടി വലിയ ആഘാതമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും നല്‍കിയത്. എന്നാല്‍ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും ബിജെപിക്ക് ആയില്ലെന്നത് ശ്രദ്ധേയമാണ്.

2014ല്‍ അരുണാചലില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റ് വീതം നേടിയിരുന്നു. ഇത്തവണ ബിജെപി സമ്പൂര്‍ണ വിജയമാണ് നേടിയത്. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെതിരെ മത്സരിച്ച മുന്‍ മുഖ്യമന്ത്രി നബാം തുകി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 സീറ്റില്‍ 23 സീറ്റും നേടിയാണ് അരുണാചലില്‍ ബിജെപി ഭരണത്തിലെത്തുന്നത്. കഴിഞ്ഞ തവണ 42 സീറ്റ് നേടിയ കോണ്‍ഗ്രസിന് നിയമസഭയിലും തിരിച്ചടി നേരിട്ടു. ജനതാദള്‍ യുണൈറ്റഡ് നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്നു സീറ്റിലും ഒതുങ്ങി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതും ബിജെപിക്ക് ഗുണം ചെയ്തു.

ത്രിപുരയില്‍ ആകെയുള്ള രണ്ട് സീറ്റിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ നേടിയ സീറ്റുകള്‍ സിപിഎമ്മിന് നഷ്ടപ്പെട്ടു. രണ്ടിടത്തും കോണ്‍ഗ്രസ് രണ്ടാമതെത്തി.14 സീറ്റുകളുള്ള അസമില്‍ ഒന്‍പത് സീറ്റ് ബിജെപി സ്വന്തമാക്കി. മൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടി. പൗരത്വ ബില്ലിന്‍റെ പേരില്‍ വ്യാപക പ്രതിഷേധങ്ങളുണ്ടായ മണിപ്പൂരില്‍ ആകെയുള്ള രണ്ട് സീറ്റില്‍ ഒരു സീറ്റ് ബിജെപി സ്വന്തമാക്കി. ഔട്ടര്‍ മണിപ്പൂരില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും ഒരു സീറ്റ് നേടി.

നാഗാലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ആകെയുള്ള ഒരു സീറ്റില്‍ വിജയമുറപ്പിച്ചു. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 44.89% വോട്ടുവിഹിതത്തോടെ ജയിച്ചു. 5.75% വോട്ടോടെ ബിജെപി മൂന്നാമതായി. സോറം പീപ്പിള്‍സ് മൂവ്മെന്‍റുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിക്കിമില്‍ എസ്കെഎം ആകെയുള്ള ഒരു സീറ്റ് നേടി.

മേഘാലയയില്‍ ഒരു സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ പ്രതിപക്ഷ നേതാവ് മുകുള്‍ സാങ്മയെ തോല്‍പിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) സ്ഥാനാര്‍ഥി അഗത സാങ്മ നേട്ടമുണ്ടാക്കി. എന്നാല്‍ കോണ്‍ഗ്രസ് സീറ്റ് നേടിയ മേഘാലയയിലും നാഗാലന്‍ഡിലും ബിജെപി മത്സരചിത്രത്തില്‍ ഇടംപിടിച്ചിരുന്നില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.