ETV Bharat / briefs

'കെയർ ഹോം''പദ്ധതി : പൂർത്തിയായ മൂന്ന് വീടുകളുടെ താക്കോൽദാനം നടത്തി - കെയർ ഹോം പദ്ധതി

ഇരുപത്തിയാറോളം വീടുകളാണ് ചെങ്ങന്നൂർ താലൂക്കിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ചുനൽകുന്നത്.

'കെയർ ഹോം''പദ്ധതി : പൂർത്തിയായ മൂന്ന് വീടുകളുടെ താക്കോൽദാനം നടത്തി
author img

By

Published : Jun 16, 2019, 4:57 AM IST

Updated : Jun 16, 2019, 8:34 PM IST

ആലപ്പുഴ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലൂടെ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽദാനം ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ നിർവഹിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേതിൽ തങ്കമ്മ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻവീട്ടിൽ ടി. എം ഭാസ്‌കകരൻ, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ പുതിയറ വീട്ടിൽ ദീപാ കുമാരി എന്നിവർക്കാണ് വീടുകൾ നൽകിയത്. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാൻ കഴിയാതെ പോയവരെ കണ്ടെത്തി ജില്ലാ ഭരണകൂടം നിർദേശിച്ചവർക്കാണ് സഹകരണ വകുപ്പ് വഴി വീട് നൽകിയത്. കിടപ്പുമുറികൾ, ഹാൾ ,അടുക്കള, ശുചിമുറി, സിറ്റൗട്ട്, എന്നിവ ഉൾപ്പെടെയുള്ള 500 സ്‌ക്വയർ ഫീറ്റിൽ കുറയാതെയുള്ള വീടുകളാണ് നിർമ്മിച്ചു നൽകിയത്. ഇരുപത്തിയാറോളം വീടുകളാണ് ചെങ്ങന്നൂർ താലൂക്കിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ചുനൽകുന്നത്.

പ്രളയാനന്തര സഹായം; കെയർ കേരള വഴി നിർമ്മിച്ച മൂന്ന്  വീടുകളുടെ
 താക്കോൽദാനം നടത്തി

ചെങ്ങന്നൂർ:  സമാനതകളില്ലാത്ത പ്രളയത്തെ തുടർന്ന്  വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിനായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതി പ്രകാരം കുട്ടമ്പേരൂർ  611 നമ്പർ സർവീസ് സഹകരണ ബാങ്ക്  ഏറ്റെടുത്തു നിർമ്മാണം പൂർത്തീകരിച്ച  മൂന്ന് വീടുകളുടെ താക്കോൽദാനം ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ നിർവഹിച്ചു. കുട്ടമ്പേരൂർ വിദ്യാ പ്രദായിനി യു പി സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രമോദ് കണ്ണാടി ശേരിൽ അധ്യക്ഷത വഹിച്ചു. 

ബുധനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ വാലേ തോപ്പിൽ കിഴക്കേതിൽ  തങ്കമ്മ,  പാണ്ടനാട്  ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തകിടിയിൽ പുത്തൻവീട്ടിൽ ടി. എം ഭാസ്‌കകരൻ, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വനവാതുക്കര പുതിയറ വീട്ടിൽ ദീപാ കുമാരി എന്നിവർക്കാണ്  വീടുകൾ നൽകിയത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ  ഉൾപ്പെടാൻ കഴിയാതെ പോയവരെ കണ്ടെത്തി ജില്ലാ ഭരണകൂടം  നിർദേശിച്ചവർക്കാണ് സഹകരണ വകുപ്പ് വഴി വീട് നൽകിയത്. രണ്ട് കിടപ്പുമുറികൾ, ഹാൾ ,അടുക്കള, ശുചിമുറി, സിറ്റൗട്ട്, എന്നിവ ഉൾപ്പെടെയുള്ള 500  സ്‌ക്വയർ ഫീറ്റിൽ കുറയാതെയുള്ള വീടുകളാണ് നിർമ്മിച്ചു നൽകിയത്.

ചടങ്ങിൽ ചെങ്ങന്നുർ താലൂക്കിലെ ആദ്യത്തെ ക്ലാസ് 1 ബാങ്ക്  ആയി 611 കുട്ടമ്പേരൂർ  തെരഞ്ഞെടുത്ത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സംസ്ഥാന ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷൻ സെക്രട്ടറിയും, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. പി .വിശ്വംഭരപണിക്കർ നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി  സഹകരണ വകുപ്പ് ഏർപ്പെടുത്തിയ 'മുറ്റത്തെ മുല്ല' പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് ആലപ്പുഴ ജില്ലാ  ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ നിർവഹിച്ചു. ഇരുപത്തിയാറോളം വീടുകളാണ് ചെങ്ങന്നൂർ താലൂക്കിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ചുനൽകുന്നത്.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
Last Updated : Jun 16, 2019, 8:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.