ETV Bharat / briefs

അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്‌ച: വി.കെ മധുവിനെ സിപിഎം തരംതാഴ്ത്തി - cpm disciplinary action vk madhu news

തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ മധുവിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച ഉണ്ടായെന്ന് പരാതി ലഭിച്ചിരുന്നു

അരുവിക്കര തെരഞ്ഞെടുപ്പ് വീഴ്‌ച വാര്‍ത്ത  വികെ മധു വാര്‍ത്ത  വികെ മധു  വികെ മധു സിപിഎം വാര്‍ത്ത  വികെ മധു തരംതാഴ്‌ത്തി വാര്‍ത്ത  വികെ മധു സിപിഎം തരംതാഴ്‌ത്തി വാര്‍ത്ത  അരുവിക്കര തെരഞ്ഞെടുപ്പ് വികെ മധു വാര്‍ത്ത  ജി സ്റ്റീഫന്‍ മധു വാര്‍ത്ത  വികെ മധു ജി സ്റ്റീഫന്‍ വാര്‍ത്ത  മധു ജില്ല കമ്മിറ്റി തരംതാഴ്‌ത്തി വാര്‍ത്ത  cpm demote vk madhu news  vk madhu news  aruvikkara election campaign vk madhu news  cpm disciplinary action vk madhu news  vk madhu
അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്‌ച: വികെ മധുവിനെ സിപിഎം തരംതാഴ്ത്തി
author img

By

Published : Sep 1, 2021, 12:40 PM IST

തിരുവനന്തപുരം: അരുവിക്കരയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ച വരുത്തിയതിന് മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വി.കെ മധുവിനെതിരെ സിപിഎം നടപടി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് മധുവിനെ തരംതാഴ്ത്തി.

അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ മധുവിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച ഉണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം നിയോഗിച്ച അന്വേഷണ സമിതി ഇത് ശരിവയ്ക്കുകയായിരുന്നു. സി ജയന്‍ ബാബു, കെ.സി വിക്രമന്‍, സി അജയകുമാര്‍ എന്നിവരടങ്ങിയ കമ്മിഷനാണ് പരാതി പരിശോധിച്ചത്.

പ്രചരണത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മധു പൂര്‍ണമായും മാറി നിന്നു. ഇത് അണികളില്‍ ആശയകുഴപ്പമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മധു സജീവമായെന്നും സമിതി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ മാറി നിന്നു

തെരഞ്ഞെടുപ്പ് അവലോകനം ചെയ്‌ത് സിപിഎം സംസ്ഥാന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും അരുവിക്കരയിലെ വീഴ്‌ച സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അന്വേഷണ കമ്മിഷനെ വച്ചതും പരാതി പരിശോധിച്ചതും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് മധുവിനെതിരായ നടപടിക്ക് അംഗീകാരം നല്‍കിയത്.

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ ആദ്യഘട്ടത്തില്‍ അരുവിക്കരയില്‍ വി.കെ മധുവിന്‍റെ പേരാണ് സിപിഎം പരിഗണിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സമിതി അവസാന സമയത്താണ് ജി സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കിയത്. അരുവിക്കര സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്‌ച ഗൗരവകരമായാണ് സിപിഎം കണ്ടത്. അതുകൊണ്ട് തന്നെയാണ് മുതിര്‍ന്ന നേതാവിനെതിരെ അച്ചടക്ക നടപടിയുണ്ടായതും.

Read more: തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ല,വി.കെ മധുവിനെ സി.പി.എം തരം താഴ്‌ത്തിയേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.