ETV Bharat / briefs

രാഹുൽ രാജിവെക്കരുത്​; യാഗവും ധർണയുമായി കോൺഗ്രസ്​ പ്രവര്‍ത്തകര്‍

author img

By

Published : May 30, 2019, 3:22 AM IST

രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ നിന്ന് പിൻമാറുന്നത് വരെ യാഗം തുടരുമെന്ന് പ്രവര്‍ത്തകര്‍.

കോൺഗ്രസ്​ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിൻവലിക്കാൻ പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജസ്ഥാനിലെ ജയ്പൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ പ്രത്യേക യാഗം സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ നിന്ന് പിൻമാറുന്നത് വരെ യാഗം തുടരുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ ദേല്‍വാല്‍ പറഞ്ഞു.

‘രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണം’ എന്ന മുദ്രാവാക്യവുമായി ​ജഗദീഷ്​ ടെയ്​ലറുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ വസതിക്ക്​ മുന്നിൽ നിരവധി കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും അണിനിരന്ന്​ ധർണ ആരംഭിച്ചു. രാജിയിൽ നിന്ന്​ പിൻമാറണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ്​ ഷീലാ ദീക്ഷിതി​​ന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്​ നേതാക്കൾ രാഹുൽ ഗാന്ധിയെ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നശേഷം ചേർന്ന കോൺഗ്രസ്​ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ പാർട്ടിയുടെ തോൽവി ഏ​റ്റെടുത്ത്​ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

Intro:Body:

https://www.aninews.in/news/national/politics/congress-leaders-workers-and-allies-urge-rahul-not-to-resign20190529195614/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.