ETV Bharat / bharat

പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം - കൂച്ച് ബെഹാർ

തെരഞ്ഞെടുപ്പ് ദിവസം അഞ്ച് പേർ മരിച്ച സംഭവത്തിലെ ഇരകളെ കാണാൻ സീതാൽകുച്ചിയിൽ എത്തിയ ഗവർണർക്കു നേരെയാണ് പ്രതിഷേധമുയർന്നത്. ഗവർണറുടെ സന്ദർശനത്തെ വിമർശിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും വഴിനീളെ പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.

jagdeep dhankar  mamata banerjee  sitalkuchi  sitalkuchi violence  cooch behar violence  west bengal election  violence in west bengal after election  black flags shown to west bengal governor  ഗവർണർ ജഗദീപ് ധൻഖാർ  കരിങ്കൊടി പ്രതിഷേധം  പശ്ചിമ ബംഗാൾ  മമത ബാനർജി  തെരഞ്ഞെടുപ്പ്  കൂച്ച് ബെഹാർ  ബിജെപി
പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖാർനു നേരെ കരിങ്കൊടി പ്രതിഷേധം
author img

By

Published : May 13, 2021, 9:31 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ദിവസമുണ്ടായ ആക്രമണത്തിലെ ഇരകളെ കാണാൻ സീതാൽകുച്ചിയിൽ എത്തിയ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം. ഏപ്രിൽ 10 ന് നാലാം ഘട്ട വോട്ടെടുപ്പിനിടെയായിരുന്നു നാല് പേരുടെ മരണത്തിനിടയാക്കിയ സിഎപിഎഫ് വെടിവയ്പ്പ് നടന്നത്.

അതേസമയം കൂച്ച് ബെഹാറിലേക്കുള്ള ഗവർണറുടെ സന്ദർശനത്തെ മുഖ്യമന്ത്രി മമത ബാനർജി നിശിതമായി വിമർശിച്ചു. കടുത്ത പ്രതിഷേധമാണ് ഗവർണറുടെ സന്ദർശന വേളയിലുടനീളം കാണാൻ സാധിച്ചത്. മതാഭംഗയിൽ നിന്ന് സിതാൽകുച്ചിയിലേക്കുള്ള യാത്രക്കിടെ പ്രതിഷേധക്കാരിൽ നിന്ന് ഗവർണറെ സംരക്ഷിക്കാൻ പൊലീസുകാർക്ക് മനുഷ്യ മതിൽ വരെ സ്ഥാപിക്കേണ്ടി വന്നു. ഗവർണറുടെ സന്ദർശനത്തെ വിമർശിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും വഴിനീളെ പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.

READ MORE: രാജസ്ഥാൻ മൃഗശാലയിലെ സിംഹത്തിന് കൊവിഡ്

വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ മതാഭംഗയിലേക്കും സീതാൽകുച്ചിയിലേക്കും പോയ ധൻഖർ തൃണമൂൽ കോൺഗ്രസ് അനുഭാവികളിൽ നിന്ന് ആക്രമണം നേരിട്ടവരുമായി സംസാരിച്ചു. തങ്ങളുടെ സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടെന്നും ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി പുരുഷന്മാർ വീടുകളിൽ നിന്ന് ഓടിപ്പോയെന്നും സ്ത്രീകൾ ഗവർണറുടെ കാൽക്കൽ വീണ് വിലപിച്ചു.

READ MORE: കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുമായി ഹര്‍ഷ് വര്‍ധന്‍ കൂടിക്കാഴ്ച നടത്തി

അതേസമയം ചില ബിജെപി പ്രവർത്തകരുടെ വീടുകളിലേക്കും ധൻഖർ പോയതായി ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ബിജെപിയുടെ കൽപനപ്രകാരം ധൻഖർ പ്രവർത്തിക്കുന്നുണ്ടെന്നും സന്ദർശന വേളയിൽ അദ്ദേഹം ബിജെപി നേതാക്കളെ അനുഗമിക്കുകയാണെന്നും കുനാൽ ഘോഷ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.