ETV Bharat / bharat

വിരുധുനഗറിൽ അനധികൃത പടക്കനിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് മരണം

author img

By

Published : Jun 21, 2021, 12:52 PM IST

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Fire accident by cracker blast in Virudhunagar  അനധികൃത പടക്കനിർമാണത്തിനിടെ പൊട്ടിത്തെറി  അനധികൃത പടക്കനിർമാണം  വിരുധുനഗറിൽ അനധികൃത പടക്കനിർമാണം  വിരുധുനഗർ  Virudhunagar  Fire accident  Virudhunagar cracker blast  fire accident
പടക്കനിർമാണത്തിനിടെ പൊട്ടിത്തെറി

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗറിൽ അനധികൃതമായി പടക്കം നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി രണ്ട് പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. സെൽവമണി(35), കർപ്പാഗം(35) എന്നിവരാണ് മരിച്ചത്.

സൂരിയ, പ്രഭാകർ, അണ്ണാബാക്കിയം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശിവകാശി ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തായ്‌പെട്ടി ആർട്ടിസ്‌റ്റ് കോളനി സ്വദേശിയായ സൂര്യ (25) ആണ് അനധികൃതമായി പടക്ക നിർമാണം നടത്തിയിരുന്നത്. വെമ്പകോട്ടൈ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: ഡല്‍ഹിയില്‍ ഷൂ നിര്‍മാണ ഫാക്‌ടറിയില്‍ തീപിടിത്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.