ന്യൂഡൽഹി : ഇന്ത്യൻ എയർ ഫോഴ്‌സിന്‍റെ ഡെപ്യൂട്ടി ചീഫ് ആയി വൈസ് അഡ്‌മിറൽ നവനീത് സിങ് ചുമതലയേറ്റു. മാസ്റ്റർ ഗ്രീൻ ഇൻസ്ട്രുമെന്‍റ് റേറ്റിംഗ് യോഗ്യതയുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടറാണ് അദ്ദേഹം. അതിവിശിഷ്ട സേവാ മെഡൽ, നൗസേന മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. എച്ച്‌ടി -2, കിരൺ എച്ച്ജെടി 16, ടിഎസ് 11 ഇസ്‌ക്ര, ഹണ്ടർ, ഹാരിയർ ഗ്രർ 3, ജെറ്റ് പ്രൊവോസ്റ്റ്, ചേതക്, ഗാസെൽ, ഹോക്ക്, മിഗ് 29 കെയുബി എന്നീ വിമാനങ്ങൾ തന്‍റെ ഔദ്യോഗിക ജീവിതത്തിനിടെ പറത്തിയിട്ടുള്ള അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് സേനയ്ക്ക് മുതൽക്കൂട്ടാകും.
ALSO READ: 12-ാം ക്ലാസ് പരീക്ഷ നടത്തിപ്പ് : പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം ചേരും
ഐഎൻഎസ് ഹിംഗിരി, ഐഎൻഎസ് രൺവിജയ്, ഐഎൻഎസ് രൺവീർ, ഐഎഎഎസ് 551 ബി, ഐഎൻഎസ് 300, കൂടാതെ പ്രീമിയർ എയർ ബേസ്, ഐഎൻഎസ് ഹൻസ എന്നിവയുൾപ്പെടെ വിവിധ ഫ്രണ്ട് ലൈൻ വിമാനങ്ങളുടെയും നേവൽ എയർ സ്ക്വാഡ്രണുകളുടെയും കമാൻഡർ ആയിരുന്നിട്ടുണ്ട്. 2005 മുതൽ 2008 വരെ കെനിയ, ടാൻസാനിയ, സീഷെൽസ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പ്രതിരോധ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു.