ETV Bharat / bharat

15 വയസുകാരനെ മുതല കടിച്ച് കൊന്നു; കണ്ടെടുത്തത് ഭാഗികമായി ഭക്ഷിച്ച മൃതദേഹം - ഉത്തർപ്രദേശിൽ മുതല

പത്ത് ദിവസത്തിനിടെ ഉത്തർപ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ ദുധവ പ്രദേശത്ത് സമാനരീതിയിൽ ഒരാളെ മുതല കടിച്ചു കൊന്നിരുന്നു.

crocodile in the Pilibhit  crocodile in the Dudhwa  Boy devoured by crocodile  crocodile in the up  up latest news  Pilibhit SP  Kirit Kumar Rathod  Pilibhit SP Kirit Kumar Rathod  Khakhra river  crocodile in Khakhra river  boy killed by a crocodile  crocodile attack  Boy devoured by crocodile  crocodile killed boy  മുതല കടിച്ച് കൊന്നു  മുതല ആക്രമണം  മുതല കടിച്ച് കൊന്നു  ഉത്തർപ്രദേശിൽ മുതല  യുപിയിൽ മുതല
Boy devoured by crocodile in UP
author img

By

Published : Jul 4, 2021, 12:59 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ 15 വയസുകാരനെ മുതല കടിച്ച് കൊന്നു. ദിവസങ്ങൾക്കു മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം ഭാഗികമായി ഭക്ഷിച്ച രീതിയിൽ ഖാഗ്ര നദിക്ക് സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്‍റെ അവസ്ഥയിൽ നിന്നും കുട്ടിയെ മുതല കടിച്ചുകൊന്നതാണെന്ന് സ്ഥിരീകരിച്ചു. മരിച്ച 15 വയസുകാരൻ കോട്‌വാലി സ്റ്റേഷൻ പരിധിയിലുള്ള സെമാർഖെഡ ഗ്രാമത്തിലെ ഓം പ്രകാശാണെന്ന് തിരിച്ചറിഞ്ഞു.

വെള്ളിയാഴ്‌ചയാണ് ഓം പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. നദിക്കരയിൽ കന്നുകാലിയെ കുളിപ്പിക്കുകയായിരുന്ന കുട്ടിയെ മുതല വെള്ളത്തിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ ദുധവ പ്രദേശത്ത് സമാനരീതിയിൽ ഒരാളെ മുതല കടിച്ചു കൊന്നിരുന്നു.

Also Read: ജമ്മു കശ്‌മീരിൽ കന്നുകാലിക്കടത്ത് ആരോപിച്ച് 20 പേർ അറസ്റ്റിൽ

അതേസമയം മുതലകളുടെ സാന്നിധ്യമുള്ള മനുഷ്യവാസ കേന്ദ്രങ്ങൾ കണ്ടെത്തി സൂചന ബോർഡുകൾ സ്ഥാപിക്കുമെന്ന് പിലിഭിത് എസ്‌പി കൃത് കുമാർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനംവകുപ്പിന്‍റെ കീഴിൽ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.