ഹൈദരാബാദ്: കർണാടക തെരഞ്ഞടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ആഘോഷം ആരംഭിച്ച് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റും കടന്ന് 'അൺസ്റ്റോപ്പബിളായി' മുന്നേറുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തെ ആറ് മേഖലകളിൽ നാലിലും മുന്നിലാണ്. ഇപ്പോൾ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പോപ്പ് ഗായിക സിയയുടെ ജനപ്രിയ ഗാനമായ 'അൺസ്റ്റോപ്പബിൾ' എന്ന ഗാനത്തോടൊപ്പം ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് കോണ്‍ഗ്രസ്.
'ഞാൻ അജയ്യനാണ്, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, അതെ, ഇന്ന് എന്നെ തടയാനാവില്ല' എന്ന ക്യാപ്‌ഷനോടെയാണ് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. 'എല്ലാവരും പുഞ്ചിരിക്കുന്നു, ഈ നഗരത്തെ കബളിപ്പിക്കാൻ എന്താണ് വേണ്ടതെന്ന് എനിക്കറിയാം.. സൂര്യൻ അസ്‌തമിക്കുന്നത് വരെ ഞാനത് ചെയ്യും' എന്ന് തുടങ്ങുന്ന വരികളിൽ ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ വിവിധ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
-
I'm invincible
— Congress (@INCIndia) May 13, 2023 " class="align-text-top noRightClick twitterSection" data="
I'm so confident
Yeah, I'm unstoppable today 🔥 pic.twitter.com/WCfUqpNoIl
">I'm invincible
— Congress (@INCIndia) May 13, 2023
I'm so confident
Yeah, I'm unstoppable today 🔥 pic.twitter.com/WCfUqpNoIlI'm invincible
— Congress (@INCIndia) May 13, 2023
I'm so confident
Yeah, I'm unstoppable today 🔥 pic.twitter.com/WCfUqpNoIl
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തിയ സംസ്ഥാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ജോഡോ യാത്രക്ക് ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് കർണാടകയിലേതാണ്. പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തിയ യാത്രയുടെ ഭാഗമായി 21 ദിവസമാണ് രാഹുൽ ഗാന്ധി കർണാടകയിലൂടെ നടന്നത്. അതിനാൽ തന്നെ കർണാടകയിലെ മുന്നേറ്റം രാഹുലിന്‍റെ കൂടി വിജയമായാണ് പാർട്ടി അവതരിപ്പിക്കുന്നത്.
2016ൽ പുറത്തിറങ്ങിയ 'അൺസ്റ്റോപ്പബിൾ' എന്ന ഗാനം വളരെ കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ ലോകത്താകമാനം വലിയ ഹിറ്റായി മാറിയിരുന്നു. 2022ൽ യുഎസിലെ ഒരു പ്രധാന റേഡിയോ തങ്ങളുടെ ഔദ്യോഗിക സിംഗിളായി അൺസ്റ്റോപ്പബിളിനെ തെരഞ്ഞെടുത്തിരുന്നു.
അതേസമയം ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആവേശകരമായ പ്രചാരണത്തിലൂടെ എല്ലാ തന്ത്രങ്ങളും പയറ്റിയ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ വിജയം തന്നെയാണ്. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നേട്ടം കോണ്‍ഗ്രസിന് ജീവശ്വാസം തന്നെയാണ്.
എന്നിരുന്നാലും 2018ലെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെല്ലാം കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. വിജയിച്ച എംഎൽഎമാരോട് വിജയാഘോഷങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പാർട്ടി എംഎൽഎമാരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിടുന്നതായും ഭരണകക്ഷിയായ ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരെ വൈകുന്നേരത്തോടെ ബെംഗളൂരുവിലെത്തിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്.