ETV Bharat / bharat

തമിഴ്‌നാട്ടിൽ ബിജെപി ഓഫീസ് നേരെ ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ - ബിജെപി ഓഫീസിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു

സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്.

unidentified person threw a petrol bomb  Petrol bombing at Tamil Nadu Bharatiya Janata Party office  Bharatiya Janata Party office Tamil Nadu  തമിഴ്‌നാട്ടിൽ ബിജെപി ഓഫീസ് നേരെ ബോംബേറ്  ബിജെപി ഓഫീസിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു  ആക്രമണത്തിന് പിന്നിൽ സർക്കാരെന്ന് ബിജെപി
തമിഴ്‌നാട്ടിൽ ബിജെപി ഓഫീസ് നേരെ ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ
author img

By

Published : Feb 10, 2022, 9:54 AM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്. വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനോദ് എന്നയാളെയാണ് തേനാംപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. സമീപയിടങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.

അതേ സമയം ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ബോംബേറിന് പിന്നിൽ തമിഴ്‌നാട് സർക്കാർ ആണെന്ന് ബിജെപി നേതാവ് ആർ ത്യാഗരാജൻ ആരോപിച്ചു. 15 വർഷം മുമ്പ് സമാനമായ രീതിയിൽ ആക്രമണം നടന്നിരുവെന്നും അതിൽ ഡിഎംകെക്ക് പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു. ഈ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇത്തരം ആക്രമണങ്ങളിൽ ബിജെപി കേഡർ തളരില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

ALSO READ: Viral Wedding | വരന്‍റെ വീട്ടുകാര്‍ കാത്തുനിന്നത് കാറുമായി ; സഹോദരിയെ 'ഗ്രാന്‍ഡ് കാളവണ്ടി'യില്‍ അയച്ച് സഹോദരന്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.