ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങളും അനിശ്ചിതത്വവും തുടരുന്നതിനിടെ റൊമാനിയയില്‍ നിന്ന് മാര്‍ച്ച് മൂന്ന് വരെ 5,245 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രത്തിന്‍റെ നിര്‍ദേശ പ്രകാരം ഇതുവരെ 20,000-ത്തിലധികം ഇന്ത്യക്കാർ യുക്രൈന്‍ വിട്ടു.
ഇനിയും ചിലര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരേഗമിക്കുകയാണ്. ഇന്ത്യന്‍ വായുസേനയുടെ സി -17 വിമാനം ഉള്‍പ്പെടെ 16 വിമാനങ്ങള്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വിവിദ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. അതിനിടെ യുക്രൈന്‍ സാഹചര്യവും രക്ഷാ പ്രവര്‍ത്തനവും വിലയിരുത്തുന്നതിനായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു.
Also Read: പെഷവാറിൽ മുസ്ലീം പള്ളിയിൽ സ്‌ഫോടനം: 30 മരണം, 50 പേർക്ക് പരിക്ക്
യുക്രൈനിന്‍റെ അതിര്‍ത്തി രാജ്യങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി ഏകീകരിക്കാനായി നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഹംഗറിയിലും കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു സ്ലൊവാക്യയിലും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലും റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ സഹമന്ത്രി ജനറൽ വി കെ സിംഗ് പോളണ്ടിലും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഫെബ്രുവരി 24 നാണ് റഷ്യൻ സൈന്യം യുക്രൈനിൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചത്.