ചണ്ഡീഗഢ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ ആശങ്ക ചെലുത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം ഹരിയാനയില്‍ കണ്ടെത്തി. രണ്ട് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള കൊവിഡ് സ്ഥിരീകരിച്ച സ്ത്രീകളിലാണ് നിലവില്‍ രോഗം തണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ഹിസാർ സിവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടർമാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് രോഗബാധിതരായ സ്ത്രീകൾ പ്രമേഹ രോഗികളാണ്. അവരെ ഇൻസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ബ്ലാക്ക് ഫംഗസുമായി താരതമ്യം ചെയ്യുമ്പോള്‍ വൈറ്റ് ഫംഗസ് അത്ര അപകടകാരിയല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. രോഗം ബാധിച്ചവരിൽ ചർമ്മം, വായ, നാവ്, താടിയെല്ലുകൾ എന്നിവയിൽ പൊട്ടലുകൾ ഉണ്ടാകുന്നു. ബിഹാറില്‍ നാല് പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചിരുന്നു.
Also Read: ഡൽഹിയിൽ ഇതുവരെ 197 ബ്ലാക്ക് ഫംഗസ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കൂടുതല്‍ വെള്ളം കുടിക്കുക
- ശുചിത്വം പാലിക്കുക, ഇളം ചൂട് വെള്ളം തൊണ്ടയില്‍ കൊള്ളുക
- പഞ്ചസാര ഉപയോഗം നിയന്ത്രിക്കുക
- ഭക്ഷണം കഴിക്കുമ്പോഴോ ചവയ്ക്കുമ്പോഴോ വേദനയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.