ലക്‌നൗ: ഉത്തർപ്രദേശിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ബദൗൻ ജില്ലയിലെ നൂർപൂർ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. നെക്‌പാൽ (50) മകൻ അരവിന്ദ് (22) എന്നിവരാണ് മരിച്ചത്. ഇലക്ട്രിക്ക് മോട്ടറിന്‍റെ സ്വിച്ച് ഓൺ ചെയ്യുന്നതിനിടെ അരവിന്ദിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിതാവ് ഓടി എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചതായി ഡാറ്റഗഞ്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജീത് സിങ് പറഞ്ഞു.
ഉത്തർപ്രദേശിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു
നെക്‌പാൽ (50) മകൻ അരവിന്ദ് (22) എന്നിവരാണ് മരിച്ചത്. ഇലക്ട്രിക്ക് മോട്ടറിന്‍റെ സ്വിച്ച് ഓൺ ചെയ്യുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു.