ചെന്നൈ: കൊവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന വിഷം നല്‍കി നാലംഗ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കല്യാണ സുന്ദരം, ശബരി എന്നിവരാണ് അറസ്റ്റിലായത്. കാരുഗൗഢൻ വലാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ആരോഗ്യ വകുപ്പിലെ വോളണ്ടിയർ ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇരുവരും ചേർന്ന് കുടുംബത്തിന് മരുന്ന് നൽകിയത്.
മരുന്ന് കഴിച്ച ശേഷം കുടുംബാംഗങ്ങൾ ബോധരഹിതരാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗൃഹനാഥൻ കറുപ്പണ്ണൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 55കാരിയായ മല്ലിക, ദമ്പതികളുടെ മകൾ ദീപ, വീട്ടിലെ സഹായി കുപ്പൽ എന്നിവരാണ് മരിച്ചത്.
പൊലീസ് പിടിയിലായ പ്രതികളില്‍ ഒരാളും കറുപ്പണ്ണ കൗണ്ടറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസിന് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. സംഭവത്തിലെ വോളണ്ടിയേഴ്‌സിനെ കണ്ടെത്താനായി നാല് സ്‌പെഷ്യൽ പൊലീസ് സംഘത്തിനെ നിയോഗിച്ചിരുന്നു. ഇരുവരെയും 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ALSO READ: ജോലി വാഗ്ദാനം ചെയ്ത് പീഡനം; യുവാവ് പൊലിസ് പിടിയിൽ