ചെന്നൈ: രാജ്യത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്നറിയിപ്പുമായി തമിഴ്‌നാട്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഏത് തരത്തിലുമുള്ള ഡ്രോണുകളെയും തങ്ങള്‍ നശിപ്പിക്കുമെന്ന് നാവിക വ്യോമ കേന്ദ്രമായ ഐ.എൻ.എസ് പരുന്ത് പ്രസ്താവനയിലൂടെ അറിയിച്ചു.
ഹംബന്തോട്ടയില്‍ തുടരുന്ന ജാഗ്രത
നാവിക വ്യോമ സ്റ്റേഷന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിനെ ലക്ഷ്യമാക്കി, റിമോട്ടുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വിമാനങ്ങള്‍ (ആർ.പി.എസ്), ഡ്രോണുകള്‍ എന്നിവയ്ക്ക് പറക്കുന്നതിന് നിരോധനമുണ്ടെന്ന് രാമനാഥപുരം ജില്ലയിലെ ഉച്ചിപുലിയിൽ സ്ഥിതിചെയ്യുന്ന ഐ.എൻ.എസ് പരുന്തിലെ അധികൃതര്‍ വ്യക്തമാക്കി. ചൈന വ്യാപാര തുറമുഖ ഹോൾഡിങ്‌സ് കമ്പനി (സി.എം പോർട്ട്) ഹംബന്തോട്ട തുറമുഖത്തിന്‍റെ 70 ശതമാനത്തിലധികം ഓഹരികള്‍ 99 വർഷത്തേക്ക് പാട്ടത്തിനെടുത്തത് മുതല്‍, ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഉയർന്ന ജാഗ്രതയാണ് പുലര്‍ത്തുന്നത്.
പ്രതിരോധ കരുത്തായി ഡി.ആര്‍.ഡി.ഒ
തമിഴ്‌നാട്ടിൽ നിന്ന് 100 മൈൽ അകലെയുള്ള ഹംബന്തോട്ട തുറമുഖത്തിന്‍റെ ചൈനീസ് നിയന്ത്രണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് അധികൃതര്‍ ഉന്നയിച്ചിരുന്നു. ജമ്മുവിൽ ലഷ്‌കര്‍ ഇ ത്വയ്ബ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ ഏജൻസികൾ തെക്കൻ തീരദേശ പാതയിൽ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതേസമയം, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ഡി.ആര്‍.ഡി.ഒ രംഗത്തെത്തി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ആന്‍റി ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായ ഡ്രോണുകൾ വേഗത്തിൽ കണ്ടെത്താനും അവ നശിപ്പിക്കാനും ഈ ആന്‍റി ഡ്രോണുകള്‍ സൈന്യത്തെ സഹായിക്കും.
ALSO READ: 'ജൂലൈ എത്തി, വാക്‌സിൻ എവിടെ?' കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ