ഹൈദരാബാദ്: നിസാമാബാദിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ അമ്മാവനും പൊലീസ് കോൺസ്റ്റബിളും ചേർന്ന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. 22ക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടി മാതൃ സഹോദരന്‍റെ കൂടെയായിരുന്നു താമസം.
മാതാപിതാക്കളുടെ മരണത്തോടെ മാനസിക നില തെറ്റിയ കുട്ടിയെ മാതൃ സഹോദരന്‍റെ ഭാര്യ പണത്തിനായി കോണ്‍സ്റ്റബിള്‍ എആർ കോൺസ്റ്റബിൾ ചന്ദ്രകാന്തിന് (56) കൈമാറി പെണ്‍കുട്ടിയെ നല്‍കുകയായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ നിരന്തരമായി പീഡിപ്പിക്കുകയും പെണ്‍കുട്ടി ഗര്‍ഭിണിയാകുകയുമായിരുന്നു. സംഭവമറിഞ്ഞതോടെ മാതൃസഹോദരനു ഭാര്യയും പെണ്‍കുട്ടി ആരുമറിയാതെ വീട്ടില്‍ അടച്ചിടുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരിയായ 10 വയസുകാരി ഗര്‍ഭിണിയായ കാര്യം അയല്‍ക്കാരോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് നാട്ടുക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് അമ്മാവന്‍ പീഡിപ്പിച്ച വിവരം പുറത്ത് വന്നത്.
സംഭവത്തിൽ എആർ കോൺസ്റ്റബിൾ ചന്ദ്രകാന്ത്, പെണ്‍കുട്ടിയുടെ മാതൃ സഹോദരന്‍ , ഇയാളുടെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൂടുതല്‍ പരിചരണത്തിനായി സഖി സെന്‍ററിലേക്ക് മാറ്റി. ലൈംഗികാരോപണത്തിൽ എആർ കോൺസ്റ്റബിൾ ചന്ദ്രകാന്തിനെ നിസാമാബാദ് സിപി നാഗരാജ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ