ETV Bharat / bharat

തെലങ്കാനയില്‍ സിപിഐക്ക് ആശ്വാസം;സംസ്ഥാന സെക്രട്ടറിക്ക് മിന്നും ജയം

author img

By ETV Bharat Kerala Team

Published : Dec 3, 2023, 12:42 PM IST

Updated : Dec 4, 2023, 1:02 PM IST

Telangana Assembly Election result 2023| തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊത്തഗുഡം നിയമസഭാ മണ്ഡലത്തിൽ സിപി ഐ വിജയിച്ചു. സി പിഐ സ്ഥാനാർത്ഥി കുനംനേനി സാംബശിവ റാവു ആണ് വിജയിച്ചത്. കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു സിപിഐ മല്‍സരിച്ചത്.സി പിഎമ്മിന് 19 സീറ്റിലും കെട്ടി വെച്ച പണം നഷ്ടമായി.

Single seat for left parties in Telangana  Telangana Assembly Election result 2023  Telangana Kothagudem Assembly Constituency result  Kothagudem Assembly Constituency left lead  Kunamneni Sambasiva Rao  CPI  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് 2023  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  കൊത്തഗുഡം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നേറ്റം  കുനംനേനി സാംബശിവ റാവു  സി പി ഐ
Single seat for left parties in Telangana

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് പടയോട്ടത്തിനിടെ സി പി ഐക്കും(CPI) ആശ്വാസ ജയം. ഖമ്മം ലോക് സഭാ മണ്ഡലത്തിലെ കൊത്തഗുഡം നിയമസഭാ മണ്ഡലത്തിലാണ് (CPI won Kothagudem seat ) സി പിഐ സംസ്ഥാന സെക്രട്ടറി കൂടിയായ കുനംനേനി സാംബശിവ റാവു (Kunamneni Sambasiva Rao) ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വനമ വെങ്കിടേശ്വര റാവു ജയിച്ച മണ്ഡലമാണ് കൊത്തഗുഡം. (Telangana Assembly Election result 2023 in Malayalam) ഇത്തവണ കോണ്‍ഗ്രസ് ധാരണ പ്രകാരം സീറ്റ് സി പിഐക്ക് വിട്ടു നല്‍കുകയായിരുന്നു.

29 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്ന മണ്ഡലത്തില്‍ ഇടതുപക്ഷത്തെ ഫോര്‍വേഡ് ബ്ളോക്ക് സ്ഥാനാര്‍ത്ഥി ജലഗം വെങ്കിട്ട റാവുവായിരുന്നു സാംബശിവ റാവുവിന്‍റെ തൊട്ടടുത്ത എതിരാളി. മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവുവിന്‍റെ ബി ആര്‍ എസ്, പവന്‍ കല്യാണിന്‍റെ ജെ എസ് പി സ്ഥാനാര്‍ത്ഥികളും മല്‍സര രംഗത്തുണ്ടായിരുന്നു. 19 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 26541 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി ഐ സ്ഥാനാര്‍ത്ഥിയായ സാംബശിവ റാവു വിജയിച്ചത്.

2009ല്‍ അവിഭക്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ നാലു സീറ്റാണ് സിപി ഐയുടെ സമീപ കാലത്തെ മികച്ച വിജയം. അന്ന് ജയിച്ച എം എല്‍ എ മാരിലൊരാളാണ് കൂനംനേനി സാംബശിവ റാവു. 2014 ല്‍ സിപിഐക്ക് നിയമസഭയില്‍ ഒറ്റ എം എല്‍ എയാണ് ഉണ്ടായിരുന്നത്.2014 ല്‍ നല്‍ഗൊണ്ടയിലെ ദേവര്‍കൊണ്ട സീറ്റിലായിരുന്നു സി പി ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്. 2018ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും ഒറ്റ സീറ്റിലും വിജയിക്കാനായില്ല. ഇത്തവണ കൊത്തഗുഡം , ചെന്നുരു സീറ്റുകള്‍ സി പി ഐ ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായിരുന്നു. അതിനിടയിലാണ് ബിജെപി വിട്ട് മുന്‍ എം പി ജി വിവേക് വെങ്കിട സ്വാമി കോണ്‍ഗ്രസിലെത്തിയത്. ഇതേത്തുടര്‍ന്ന് ചെന്നുരു സീറ്റ് വിവേകിന് നല്‍കേണ്ടി വന്നു. സി പി ഐക്ക് കൊത്തഗുഡം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പകരം സിപിഐക്ക് രണ്ട് എം എല്‍ സി പദം നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഒറ്റയ്ക്ക് 19 സീറ്റില്‍ മല്‍സരിക്കാനിറങ്ങിയ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി സമ്മിനേനി വീരഭദ്രം , മുന്‍ എം എല്‍ എ ജുലാ കാന്തി രംഗറെഢി ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും കെട്ടി വെച്ച തുക നഷ്ടമായി. 2014 ല്‍ ഭദ്രാചലത്തില്‍ സുന്നം രാജയ്യ ജയിച്ച ശേഷം സി പിഎമ്മിന് തെലങ്കാന നിയമസഭയില്‍ അംഗങ്ങളില്ല.2018 ലും പാര്‍ട്ടി 26 സീറ്റില്‍ മല്‍സരിച്ച് മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടിരുന്നു.ഖമ്മം ജില്ലയില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റ് പോലും നല്‍കാതെവന്നതോടെയാണ് ഇത്തവണ സി പിഎം ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്.

ഒരു കാലത്ത് അവിഭക്ത ആന്ധ്രയിലെ രാഷ്ട്രീയ ശക്തികളായ ഇടതു പാര്‍ട്ടികള്‍ക്ക് സി പിഐയിലൂടെ ഇത്തവണ തെലങ്കാന നിയമസഭയില്‍ പ്രാതിനിധ്യം നേടാന്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടി വന്നു എന്നതാണ് ശ്രദ്ധേയം. ഖമ്മത്തും നല്‍ഗൊണ്ടയിലുമൊക്കെ ബി ആര്‍ എസ് തേരോട്ടം തടയാന്‍ കോണ്‍ഗ്രസ് ഇടതു പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണ ഖമ്മത്തും നല്‍ഗൊണ്ടയിലുമൊക്കെ ഇടതു പക്ഷം ബി ആര്‍ എസിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ തെലുഗുദേശത്തിനും കോണ്‍ഗ്രസിനുമൊപ്പം സഖ്യത്തില്‍ 3 സീറ്റില്‍ മല്‍സരിച്ച സി പി ഐക്ക് ഒരിടത്തും നിലം തൊടാനായിരുന്നില്ല.

Also read: കെസിആർ തരംഗത്തിന് വിരാമം, തെലങ്കാന തിരിച്ചുപോകുന്നത് പഴയ കോൺഗ്രസ് പ്രതാപത്തിലേക്ക്

Last Updated : Dec 4, 2023, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.