ETV Bharat / bharat

17കാരിയുടെ ആത്മഹത്യ; മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മുത്തുവേൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി മൊബൈൽ ഫോൺ കൈമാറിയത്.

Tamil nadu Thanjavur student suicide  തമിഴ്‌നാട് 17കാരിയുടെ ആത്മഹത്യ  തഞ്ചാവൂർ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ  മദ്രാസ് ഹൈക്കോടതി  Madras High Court  Thanjavur 17yr old girl suicide
തമിഴ്‌നാട് 17കാരിയുടെ ആത്മഹത്യ; വിദ്യാർഥിനിയുടെ വീഡിയോ പകർത്തിയ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ
author img

By

Published : Jan 25, 2022, 1:31 PM IST

ചെന്നൈ: തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വിദ്യാർഥിനിയുടെ വീഡിയോ പകർത്തിയ മുത്തുവേൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി മൊബൈൽ ഫോൺ കൈമാറി. ജനുവരി ഒമ്പതിന് വിഷം കഴിച്ച 17കാരിയുടെ നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് ജനുവരി 19ന് മരണപ്പെടുകയുമായിരുന്നു.

പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പകർത്തപ്പെട്ട 44 സെക്കൻഡ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ അളവിൽ വിവാദം സൃഷ്ടിച്ചിരുന്നു. രണ്ട് വർഷം മുമ്പ് തന്‍റെ ഹോസ്റ്റൽ വാർഡൻ തന്നെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ചിരുന്നതായി പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കേസിൽ സിബി-സിഐഡി അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്ക് വെള്ളിയാഴ്ച ഹർജി നൽകി.

ALSO READ:ഫോട്ടോ എടുക്കുന്നതിനായി പാമ്പിനെ ചുംബിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഹർജി പരിഗണിച്ച കോടതി മുത്തുവേലിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കൈമാറാനും ഉത്തരവിട്ടു. കേസിൽ ജനുവരി 27നകം റിപ്പോർട്ട് നൽകാൻ ചെന്നൈയിലെ തമിഴ്‌നാട് ഫോറൻസിക് സയൻസ് ലാബിനും കോടതി നിർദേശം നൽകി. കേസിൽ അടുത്ത വാദം കേൾക്കുന്നതിനായി ജനുവരി 28ലേക്ക് മാറ്റി. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ(ചൊവ്വ) മുത്തുവേൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി മൊബൈൽ ഫോൺ കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.