ETV Bharat / bharat

ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യം; അവശ്യവസ്‌തുക്കൾ കയറ്റി അയക്കാനൊരുങ്ങി തമിഴ്‌നാട്

author img

By

Published : May 4, 2022, 7:55 AM IST

Updated : May 4, 2022, 9:15 AM IST

തമിഴ്‌നാട് സർക്കാർ ഉടൻ തന്നെ 40,000 ടൺ അരിയും 500 ടൺ പാൽപ്പൊടിയും ജീവൻ രക്ഷാ മരുന്നുകളും ശ്രീലങ്കയിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു

TN CM appeals for donations to help Lankan people, DMK pledges Rs 1 crore  Chief Minister M K Stalin  Chief Minister's Public Relief Fund  Sri Lanka  ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യം  ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യം തമിഴ്‌നാട് ദുരിതാശ്വാസനിധി  തമിഴ്‌നാട് ദുരിതാശ്വാസനിധി  അവശ്യവസ്‌തുക്കൾ ശ്രീലങ്കയിലേക്ക് കയറ്റി അയയ്ക്കാനൊരുങ്ങി തമിഴ്‌നാട്  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യം; അവശ്യവസ്‌തുക്കൾ കയറ്റി അയയ്ക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്ക് അവശ്യവസ്‌തുക്കൾ കയറ്റി അയക്കാനൊരുങ്ങി തമിഴ്‌നാട്. ആദ്യ ഘട്ടത്തിൽ 40,000 ടൺ അരിയും 500 ടൺ പാൽപ്പൊടിയും ജീവൻ രക്ഷാ മരുന്നുകളും രാജ്യത്തേക്ക് അയ്ക്കാനാണ് തീരുമാനം. കൂടുതൽ സഹായങ്ങള്‍ എത്തിക്കുന്നതിനായി ജനങ്ങളുടെ സംഭാവനയും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർഥിച്ചു.

അതേസമയം ലങ്കൻ ജനതയെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിഎംകെ ഒരു കോടി രൂപ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കായി 50 ലക്ഷം രൂപ നൽകുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർശെൽവവും നേരത്തെ പറഞ്ഞിരുന്നു.

https://ereceipt.tn.gov.in.cmprf/cmprf.html എന്ന വെബ്സൈറ്റ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ക്ക് സംഭാവനകള്‍ നൽകാവുന്നതാണ്.

ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നീ ഓപ്‌ഷനുകൾ വഴിയും ജനങ്ങള്‍ക്ക് പണം നൽകാവുന്നതാണ്. ഗവൺമെന്‍റ് ജോയിന്‍റ് സെക്രട്ടറി & ട്രഷറർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ധനകാര്യ വകുപ്പ് (സിഎംപിആർഎഫ്), സെക്രട്ടേറിയറ്റ്, ചെന്നൈ എന്ന വിലാസത്തിലാണ് അയ്ക്കേണ്ടത്.

Also read: പ്രക്ഷോഭകര്‍ക്കുനേരെ ശ്രീലങ്കയില്‍ വെടിവയ്‌പ്‌; ഒരാൾ കൊല്ലപ്പെട്ടു, 13 പേർക്ക്‌ പരിക്കേറ്റു

Last Updated : May 4, 2022, 9:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.