ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി റെയില്‍വേ. സൂപ്പര്‍ വാസുകി എന്ന് പേരിട്ടിരിക്കുന്ന ചരക്ക് ട്രെയിനിന് 3.5 കിലോമീറ്റര്‍ നീളവും 6 ലോക്കോകളും 295 വാഗണുകളുമുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍ ഛത്തീസ്‌ഗഢിലെ കോർബയില്‍ നിന്ന് നാഗ്‌പൂരിലെ രാജ്‌നന്ദ്ഗാവ് വരെയായിരുന്നു പരീക്ഷണ ഓട്ടം.
-
Super Vasuki - India's longest (3.5km) loaded train run with 6 Locos & 295 wagons and of 25,962 tonnes gross weight.#AmritMahotsav pic.twitter.com/3oeTAivToY
— Ashwini Vaishnaw (@AshwiniVaishnaw) August 16, 2022 " class="align-text-top noRightClick twitterSection" data="
">Super Vasuki - India's longest (3.5km) loaded train run with 6 Locos & 295 wagons and of 25,962 tonnes gross weight.#AmritMahotsav pic.twitter.com/3oeTAivToY
— Ashwini Vaishnaw (@AshwiniVaishnaw) August 16, 2022Super Vasuki - India's longest (3.5km) loaded train run with 6 Locos & 295 wagons and of 25,962 tonnes gross weight.#AmritMahotsav pic.twitter.com/3oeTAivToY
— Ashwini Vaishnaw (@AshwiniVaishnaw) August 16, 2022
27,000 ടണ്‍ കല്‍ക്കരിയുമായാണ് സൂപ്പര്‍ വാസുകി പരീക്ഷണ ഓട്ടം നടത്തിയത്. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട ട്രെയിന്‍ 11.20 മണിക്കൂർ കൊണ്ട് 267 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ട്രെയിനിന്‍റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌വ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു സ്റ്റേഷന്‍ പിന്നിടാന്‍ നാല് മിനിറ്റുകള്‍ മാത്രമാണ് ട്രെയിന്‍ എടുക്കുന്നത്. റെയിൽവേയുടെ കീഴിലുള്ള ഏറ്റവും നീളമേറിയതും ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുമുള്ള ചരക്ക് ട്രെയിനാണിത്. 3,000 മെഗാവാട്ട് പവർ പ്ലാന്‍റ് ഒരു ദിവസം മുഴുവൻ പ്രവര്‍ത്തിക്കാന്‍ സൂപ്പർ വാസുകി വഹിക്കുന്ന കൽക്കരിയ്ക്ക് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒറ്റ യാത്രയിൽ 9,000 ടൺ കൽക്കരി കൊണ്ടുപോകുന്ന നിലവിലുള്ള റെയിൽവേ റേക്കുകളുടെ മൂന്നിരട്ടിയാണിത്. അഞ്ച് റേക്ക് ഗുഡ്‌സ് ട്രെയിനുകൾ ഒരു യൂണിറ്റായി സംയോജിപ്പിച്ചതാണ് സൂപ്പര്‍ വാസുകി. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലാണ് ട്രെയിൻ പ്രവര്‍ത്തിക്കുക.